ADVERTISEMENT

ചെർക്കള ∙ ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ഉമ്മയെയും മകനെയും വീട്ടിൽക്കയറി മർദിക്കുകയും വീടിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാസ്തിക്കുണ്ട് കാച്ചിക്കാടിലെ മുഹമ്മദ് നയാസിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.കേസിലെ മുഖ്യപ്രതിയും ഇയാളുടെ സഹോദരനുമായ ഉമറുൽ ഫാറൂഖ് ഒളിവിലാണ്. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ, ഉമ്മ ബി.സൽമ എന്നിവർക്കാണു കഴിഞ്ഞ ഞായറാഴ്ച മർദനമേറ്റത്.വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും മറ്റൊരാളെയും ആദൂർ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനു വിവരം നൽകിയത് അഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലഹരിമാഫിയയുടെ ആക്രമണത്തിൽ പ്രതിഷേധിച്ചു മാസ്തിക്കുണ്ടിൽ രാത്രി നാട്ടുകാർ പ്രകടനം നടത്തി. നൂറുകണക്കിനുപേർ ഇതിൽ അണിനിരന്നു.വിദ്യാനഗർ ഇൻസ്പെക്ടർ യു.പി.വിപിനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് നയാസ്.
മുഹമ്മദ് നയാസ്.
English Summary:

Kerala drug attack leads to arrest; One person arrested for assaulting a mother and son who reported drug dealing to authorities, sparking community outrage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com