കുറിപ്പടിയില്ലാതെ മരുന്ന്; ജൻ ഔഷധിയിൽ റെയ്ഡ്: ലഹരിക്കായി കുട്ടികൾക്കടക്കം മരുന്ന് നൽകിയെന്ന് പരാതി
Mail This Article
×
നീലേശ്വരം ∙ മരുന്നുകൾ കുറിപ്പടിയില്ലാതെ വിറ്റതിനെത്തുടർന്ന് ജൻ ഔഷധിയുടെ പടന്നക്കാട്ടെ വിൽപനകേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിന് എക്സൈസ് ശുപാർശ നൽകി. മാരക രോഗങ്ങൾക്ക് നൽകുന്ന ഗുളികകൾ ലഹരിക്കായി കുട്ടികൾക്കടക്കം നൽകുന്നതായുള്ള പരാതിയെത്തുടർന്നാണ് ജൻ ഔഷധിയിൽ റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ കുട്ടികൾക്ക് ഗുളികകൾ വിതരണം ചെയ്തായി കണ്ടെത്തി.
ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ജോയ് ജോസഫിന്റെ നിർദേശാനുസരണം ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.വി.പ്രസന്നകുമാർ, ഡ്രഗ് ഇൻസ്‌പെക്ടർ ഇ.എൻ.ബിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ കെ.കെ.ബാലകൃഷ്ണൻ, ബാബു, വിമുക്തി മെന്റർ പി.ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫിസർ പി.മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
English Summary:
Jan Aushadhi license cancellation is recommended following an Excise Department raid. The Padannakkad center illegally sold prescription drugs to children, prompting an investigation and potential closure.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.