കൂറ്റൻ മരം നെടുകെ പിളർന്ന് ഒരുഭാഗം കാറുകൾക്ക് മുകളിൽ വീണു; ഒരാൾക്ക് പരുക്ക്

Mail This Article
കാഞ്ഞങ്ങാട്∙ മരം നെടുകെ പിളർന്നു കാറുകൾക്ക് മുകളിലേക്ക് വീപുതിയകോട്ട പള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.ണു ഒരാൾക്ക് പരുക്ക്. പുതിയകോട്ട പള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കൂറ്റൻ മാവ് നെടുകെ പിളർന്നു മരത്തിന്റെ ഒരുഭാഗം കാറുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മരം വീണു കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റി. കാറിന് അകത്തുണ്ടായിരുന്നു കാസർകോട് സ്വദേശിനി ആരിഫയ്ക്ക് ആണ് പരുക്കേറ്റത്. പുതിയകോട്ടയിലെ ഇല്യാസിന്റേതാണ് തകർന്ന മറ്റൊരു കാർ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മാവ് ആണ് നിലംപതിച്ചത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. മരം മുറിച്ചു മാറ്റി കാറിനകത്തുണ്ടായിരുന്ന ആരിഫയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി.ചന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഇ.ഷിജു, ദിലീപ്, ശ്രീദേവ്, ഷാജഹാൻ, അർജുൻ, ഹോംഗാർഡ് രവീന്ദ്രൻ, കെ.നാരായണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.