ADVERTISEMENT

ദേശീയ സാക്ഷരതാ പദ്ധതിക്ക് ജില്ലയിലും തുടക്കം: കാസർകോട്∙ ജില്ലയിൽ ആറായിരം പേരെ സാക്ഷരരാക്കുന്ന ദേശീയ സാക്ഷരതാ പദ്ധതിക്കു തുടക്കമായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നു നടത്തുന്ന ദേശീയ സാക്ഷരതാ പദ്ധതി (ഉല്ലാസ്) പ്രവർത്തനമാണ് ജില്ലയിൽ തുടങ്ങിയത്. 41 തദ്ദേശ സ്ഥാപനങ്ങളിലായി 10 പേർക്ക് ഒരു ക്ലാസ് എന്നുള്ള രീതിയിൽ 600 ക്ലാസുകളാണ് ആരംഭിക്കുക. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 6 വരെയാണ് ക്ലാസുകൾ. ഇതിനായി 600 സന്നദ്ധ അധ്യാപകരെയും തിരഞ്ഞെടുത്തിട്ടുണ്ട്. അവർക്ക് ക്ലാസ് എടുക്കുന്ന രീതിയെക്കുറിച്ച് 6 ബ്ലോക്കുകളിലായി 2 ദിവസത്തെ പരിശീലനം സംഘടിപ്പിക്കും.

പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സർവേ പ്രവർത്തനം ജില്ലയിൽ ഉടൻ ആരംഭിക്കും. ഓൺലൈനായാണ് സർവേ പ്രവർത്തനം നടത്തുന്നത്. സമ്പൂർണ സാക്ഷരത നേടിയ ഏപ്രിൽ 18ന് ജില്ലയിലെ പഠിതാക്കളുടെ ജില്ലാതല സംഗമം നടത്തും. പഠിതാക്കളുടെ പ്രാദേശിക തല പഠന കലോത്സവവും പഠനയാത്രകളും നടത്തും. ജൂണിൽ  മികവുത്സവം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധര, കെ.ഹമീദ്, ജീൻ ലൊവീന മെന്താരോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  എസ്.ശ്യാമലക്ഷ്മി, എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.രത്‌നാകര, സുലോചന, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, നവ കേരള മിഷൻ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ,  ജില്ലാ യൂത്ത് കോഓർഡിനേറ്റർ പി.സി.ഷിലാസ്, ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.വിജയൻ, സി.പി.വി.വിനോദ് കുമാർ, രാജൻ പൊയിനാച്ചി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി.സുധാകരൻ, കില റിസോഴ്‌സ് പഴ്‌സൻ പപ്പൻ കുട്ടമത്ത്, ജില്ലാ സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ പി.എൻ.ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:  ബേബി ബാലകൃഷ്ണൻ (െചയ) പി.എൻ.ബാബു (കൺ)

കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷ
ആറാം സെമസ്റ്റർ ബിഎസ്‌സി ഫുഡ് ടെക്നോളജി ഡിഗ്രി പ്രോജക്ട്/ ഇൻഡസ്ട്രിയൽ ട്രെയ്നിങ് പ്രായോഗിക പരീക്ഷകൾ 24നും 25നും വയനാട് ഡബ്ല്യുഎംഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും.

ടൈം ടേബിൾ
ഏപ്രിൽ 2ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം
ഒന്ന്, രണ്ട് വർഷ അഫ്ളലുൽ ഉലമ പ്രിലിമിനറി പരീക്ഷകൾക്ക് 27 മുതൽ ഏപ്രിൽ 2വരെ പിഴയില്ലാതെയും 4 വരെ പിഴയോടെയും അപേക്ഷിക്കാം.

ജോബ് ഡ്രൈവ് ഇന്ന്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ അവസരമൊരുക്കി വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് 10.30 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും. അക്കാദമിക് കോഓർഡിനേറ്റർ, ഗ്രാഫിക് ഡിസൈനർ, ലൈഫ് മിത്ര (പാർട്ട് ടൈം / ഫുൾടൈം) തുടങ്ങിയ തസ്തികകളിലെ 25ൽ അധികം ഒഴിവുകളിലേക്കാണു അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. റജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾക്ക് രാവിലെ 10 മുതൽ റജിസ്റ്റർ ചെയ്യാം. 9207155700.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com