കാസർകോഡ് ജില്ലയിൽ ഇന്ന് (11-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
സിലക്‌ഷൻ ട്രയൽസ് 13ന്
നീലേശ്വരം ∙ സംസ്ഥാന ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീം സിലക്‌ഷൻ ട്രയൽസ് 13നു രാവിലെ 8.30നു കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും. ഫോൺ – 9961281960.
തെങ്ങിൻതൈ വിതരണം 22 മുതൽ
ചെറുവത്തൂർ ∙ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സങ്കരയിനം(ടിxഡി) തെങ്ങിൻതൈകൾ 325 രൂപ നിരക്കിൽ 22 മുതൽ വിതരണം ചെയ്യുന്നു. റേഷൻ കാർഡിന്റെ കോപ്പി സഹിതം രാവിലെ 9.30നും വൈകിട്ട് 4നും ഇടയിൽ എത്തുക. 0467 2260632, 8547891632.
സൈക്ലോൺ പ്രതിരോധ മോക്ഡ്രിൽ
ചെറുവത്തൂർ ∙ ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ ചേർന്ന് ഇന്നു സൈക്ലോൺ പ്രതിരോധ മോക്ഡ്രിൽ സംഘടിപ്പിക്കും. രാവിലെ 8 മുതൽ മടക്കര മീൻപിടിത്ത തുറമുഖത്താണു മോക്ഡ്രിൽ. ഇതു പരിശീലന പരിപാടിയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 17ന്
കാസർകോട് ∙ 19 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് 17ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 2006 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്‌സുമായി രാവിലെ 9നകം സ്റ്റേഡിയത്തിലെത്തണം. 9778179601.
സോൾജിയേഴ്സ് വെൽഫെയർ സൊസൈറ്റി മന്ദിരം ഉദ്ഘാടനം നാളെ
കാഞ്ഞങ്ങാട് ∙ ജില്ലയിലെ സൈനിക–അർധ സൈനിക വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് കെഎൽ 14 വെൽഫെയർ സൊസൈറ്റിക്കായി മാവുങ്കാലിൽ നിർമിച്ച ആസ്ഥാന മന്ദിരം നാളെ 2നു റിട്ട.സൈനിക ഉദ്യോഗസ്ഥൻ യോഗേന്ദ്ര സിങ് യാദവ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഇ.ശശിധരൻ അധ്യക്ഷത വഹിക്കും. അശ്വിൻ മെമ്മോറിയൽ ഹാൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.ഇ.ചന്ദ്രശേഖരൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്യും. അശ്വിന്റെ മാതാപിതാക്കൾ സുവനീർ ഏറ്റുവാങ്ങും. പരംവീർചക്ര ലഭിച്ച യോഗേന്ദ്ര സിങ് യാദവിനെ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ആദരിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ആദരിക്കുമെന്ന് ഇ.ശശിധരൻ, ജയൻ പൊന്നൻ, എം.വി.ബിജു പുല്ലൂർ, ബാലേഷ് മാവുങ്കാൽ, ഷൈജു ബാബു മണിക്കോത്ത് എന്നിവർ അറിയിച്ചു.