ADVERTISEMENT

‌പുസ്തക പ്രകാശനം ഇന്ന്
കാസർകോട്∙ എഴുത്തുകാരൻ പത്മനാഭൻ ബ്ലാത്തൂരിന്റെ നമ്പോലൻ എന്ന പുസ്തകത്തിന്റെ പ്രകാശനം  ഇന്നു വൈകിട്ട് 3ന് കാസർകോട് സിറ്റി ടവറിൽ നടക്കും. ഇ.പി.രാജഗോപാലനു നൽകി കവി കൽപറ്റ നാരായണൻ പ്രകാശനം ചെയ്യും.
ഉറൂസ് നേർച്ചയും മതപ്രഭാഷണവും നാളെമുതൽ
കാസർകോട്∙ ചള്ളങ്കയം തലമുഗർ ഹിദായത്ത് നഗറിൽ  2 വർഷത്തിലൊരിക്കൽ നടത്താറുള്ള ഉറൂസ് നേർച്ചയും മതപ്രഭാഷണവും  നാളെ  മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ ഒരു മണിക്കു മഖാം സിയാറത്ത്. 1.30ന് ചള്ളങ്കയം മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് ജി.അബ്ദുൽഖാദർ ഹാജി പതാക ഉയർത്തും.  രാത്രി 8ന് അബ്ദുൽറഹ്മാൻ ശഹീർ ഉദ്ഘാടനം ചെയ്യും. മുസമ്മിൽ തങ്ങൾ പൈവളികെ അധ്യക്ഷതവഹിക്കും. 14ന് ഷമീർ ദാരിമി കൊല്ലം,15ന് അബൂബക്കർ സിദ്ദീഖ് ജലാലി,16ന് മുഹമ്മദ് സഖാഫി അൽ അസ്ഹരി പേരോട്,17ന്  ഹംസ മിസ്ബാഹി ഓട്ടപ്പടവ്,18ന് നൗഫൽ സഖാഫി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. 19ന് മൗലീദ് പാരായണത്തിനു  കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും.രാത്രി 8ന് സമാപനം പി.മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്യും. ഖത്തീബ് അൻസാർ അസദി അധ്യക്ഷത വഹിക്കുമെന്നു ഭാരവാഹികളായ  ഡി.ബി.അൻസാർ,എ.അബ്ബാസ് അമ്പേരി, ഗുഡ്ഡെ കുഞ്ഞാലി, ഡി.എ.മുഹമ്മദ് ചള്ളങ്കയം എന്നിവർ അറിയിച്ചു.

പൂക്കത്ത് വളപ്പ് തറവാട് കളിയാട്ടം 16, 17 തീയതികളിൽ
കാഞ്ഞങ്ങാട്∙നെല്ലിക്കാട്ട് പൂക്കത്ത് വളപ്പ് തറവാട്ടിൽ കളിയാട്ടം 16, 17 തീയതികളിൽ നടക്കും. 16ന് രാത്രി 7ന് തെയ്യം തിടങ്ങൽ, 9ന് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്. 10ന് പുക്‌ലത്ത് ചാമുണ്ഡിയമ്മയുടെ തോറ്റം പുറപ്പാട്. 17ന് പുലർച്ചെ 3ന് യോഗ്യാർ അകമ്പടി തെയ്യം പുറപ്പാട്. തുടർന്ന് ഉമ്മച്ചി, കുട്ടിച്ചാത്തൻ തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ 9ന് രക്തേശ്വരിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 12ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 2ന് പുക്‌ലത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. വൈകുന്നേരം 5ന് വിളക്കലരിയോടെ കളിയാട്ടം സമാപിക്കും.
പാസിങ് ഔട്ട് പരേഡ് ഇന്ന്
മാങ്ങാട്ടുപറമ്പ് ∙ സംസ്ഥാനത്തെ വിവിധ പൊലീസ് ബറ്റാലിയനുകളിൽനിന്നും പരിശീലനം പൂർത്തിയാക്കിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് ഇന്നു നടക്കും. മാങ്ങാട്ടുപറമ്പ് കെഎപി 4 ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ 8.30നു നടക്കുന്ന പരേഡിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സഹേബ് സല്യൂട്ട് സ്വീകരിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com