വാഹനങ്ങൾ വഴി തിരിച്ചുവിട്ടു: ഗതാഗതക്കുരുക്കിൽ വലഞ്ഞ് ചെറുവത്തൂർ

Mail This Article
ചെറുവത്തൂർ∙ ദേശീയപാത വികസനത്തിന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടതോടെ വീർപ്പുമുട്ടി ചെറുവത്തൂർ. വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം നടക്കാത്ത അവസ്ഥയാണ്.വാഹനങ്ങൾ നിയന്ത്രിക്കാൻ വേണ്ടത്ര സംവിധാനം ഒരുക്കാൻ പൊലീസ് തയാറാകാത്തതും ദുരിതം വർധിക്കാൻ ഇടവരുത്തുന്നു. രാത്രി വാഹനങ്ങളുടെ നീണ്ട നിരയാണ് ടൗണിൽ. വാഹനങ്ങളെ കടത്തി വിടാൻ ടൗണിലെ ഡ്രൈവർമാരും മറ്റും ഇടപെട്ട് ശ്രമിക്കുന്ന സ്ഥിതിയാണ് ഇവിടെ. ടൗണിൽ വലിയ ഗതാഗതക്കുരുക്ക് വന്നതോടെ റോഡിന് സമീപത്ത് കച്ചവടം നടത്തുന്ന വ്യാപാരികളുടെ സ്ഥിതി ഏറെ കഷ്ടത്തിലാണ്. വിഷുക്കാലമായിട്ടും പതിവുള്ള കച്ചവടം പോലും ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ന് വിഷു തലേന്നായതിനാൽ വൻതിരക്ക് ടൗണിൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് തയാറാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.