ADVERTISEMENT

ജില്ലാതല യോഗം 16ന്
കാസർകോട് ∙ ലഹരി ഉപയോഗത്തിനെതിരെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ജില്ലാതല യോഗം 16ന് 11നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലക്ടർ കെ.ഇമ്പശേഖർ അധ്യക്ഷത വഹിക്കും.

ഫെൻസിങ് സമ്മർ ക്യാംപും സിലക്‌ഷനും
കാസർകോട് ∙ ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള ഖേലോ ഇന്ത്യ ഫെൻസിങ് സെന്ററിലേക്കു കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഫെൻസിങ് സമ്മർ ക്യാംപും സിലക്‌ഷൻ ട്രയൽസും 15 മുതൽ മേയ് 15 വരെ ജില്ലാ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിൽ നടത്തും. 2010-2013 കാലയളവിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പരിശീലനം സൗജന്യം. 7306951680.

ധനസഹായത്തിന് അപേക്ഷിക്കാം
കാസർകോട് ∙ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ അവിവാഹിതരും ആശ്രിതരുമായ, വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള പെൺമക്കൾക്ക് അച്ഛനമ്മമാരുടെ മരണശേഷം 5000 രൂപ മാസം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 04994–256860.‌

സിലക്‌ഷൻ ട്രയൽസ് 17ന്
കാസർകോട് ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന എൻഎസ്‌കെ ട്രോഫിക്കുള്ള ടി20 ടൂർണമെന്റ് ജില്ലാ ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് 17നു മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. താൽപര്യമുള്ളവർ ക്രിക്കറ്റ്‌ കിറ്റും വൈറ്റ്‌സുമായി രാവിലെ 9ന് അകം സ്റ്റേഡിയത്തിൽ എത്തണം. 9778179601.

നിയമനം
കാഞ്ഞങ്ങാട് ∙ ദേശീയ ആരോഗ്യദൗത്യം പദ്ധതിക്കു കീഴിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ വിവിധ സ്പെഷ്യൽറ്റികളിൽ (ഗൈനക്കോളജി, ജനറൽ മെഡിസിൻ ആൻഡ് ഡെർമറ്റോളജി, ഒഫ്താൽമോളജി) ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 22ന് 10.30ന് എൻഎച്ച്എം ഓഫിസിൽ. 0467–2209466.
കാഞ്ഞങ്ങാട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫിസറെ(മോഡേൺ മെഡിസിൻ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 22ന് 10ന് എൻഎച്ച്എം ഓഫിസിൽ.  0467–2209466.
കാസർകോട് ∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ സ്പെഷലൈസ്‍ഡ് പാരാലീഗൽ വൊളന്റിയർമാരുടെ 3 ഒഴിവ്.  അപേക്ഷകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കാസർകോട്, ന്യായസേവ സദൻ, കോർട്ട് കോംപ്ലക്‌സ്, പി.ഒ.വിദ്യാനഗർ, കാസർകോട് - 671123. എന്ന വിലാസത്തിൽ 21ന് അകം ലഭിക്കണം. അഭിമുഖം 25ന്. 04994256189.
ചെറുവത്തൂർ ∙ സമഗ്രശിക്ഷാ കേരള ചെറുവത്തൂർ ബിആർസി ഓട്ടിസം സെന്ററിലേക്കു സ്പീച്ച് തെറപ്പിസ്റ്റിനെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 16ന് 10.30നു ബിആർസി ഓഫിസിൽ നടക്കും. 9447547018.
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കുന്നു. 19ന് അകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം  04994–256860.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com