ചെറുവിമാനയാത്ര നടത്തി എയർവിങ് എൻസിസി കെഡറ്റുകൾ

Mail This Article
പരവനടുക്കം∙ എയർവിങ് പാഠ്യപദ്ധതിയുടെ ഭാഗമായി ചെറുവിമാനയാത്ര നടത്തി ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എയർവിങ് എൻസിസി കെഡറ്റുകൾ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസിൽ 19വരെ നടക്കുന്ന എൻസിസിയുടെ വാർഷിക ക്യാംപിൽ പങ്കെടുക്കുന്ന 51 എൻസിസി കെഡറ്റിൽ തിരഞ്ഞെടുക്കപ്പെട്ട 6 പേർക്കാണ് ചെറുവിമാനത്തിൽ കയറാനുള്ള അവസരം കിട്ടിയത്.
കൊച്ചി നേവൽ ബേസിലെത്തിയാണ് ഇവർ സെൻ മൈക്രോലൈറ്റ് എയർ ക്രാഫ്റ്റിൽ പരിശീലന പറക്കൽ പൂർത്തിയാക്കിയത്.
കെഡറ്റുകളായ എച്ച്.അമൃതേഷ്, എം.വിഷ്ണുപ്രസാദ്, എസ്.എൻ.ശ്രീനന്ദ, അനുഷ വിനോദ്, വേദ സുജിത്ത്, എച്ച്.അനന്യ എന്നിവരാണ് ആദ്യമായി കോക‍്പിറ്റൽ കയറി കൊച്ചി നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം ആസ്വദിച്ചത്. കേരള കമാൻഡിങ് ഓഫിസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് മുഖർജി, സ്കൂൾ എൻസിസി ഓഫിസർ കെ.പി.രതീഷ് കുമാർ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. എയർവിങ് എൻസിസി യൂണിറ്റുള്ള കാസർകോട് ജില്ലയിലെ ഏക വിദ്യാലയമാണ് പരവനടുക്കത്തെ ചെമ്മനാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ.