പ്രിയപ്പെട്ട ടീച്ചർ വീടുകളിലെത്തി, വിഷുക്കോടിയുമായി

Mail This Article
×
കാഞ്ഞങ്ങാട് ∙ അധ്യയനവർഷം കഴിയുമ്പോൾ വേർപിരിയാനാകാതെ പരസ്പരം കെട്ടിപ്പിടിച്ചു കരയുകയും സ്നേഹം പങ്കിടുകയും ചെയ്ത കുട്ടികൾക്കു വിഷുക്കോടിയുമായി വീടുകളിലെത്തി അധ്യാപിക. മേലാംങ്കോട്ട് എസി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂളിലെ ഒന്നാംക്ലാസ് അധ്യാപിക മുറിയനാദിയിലെ എസ്.എ.സുജനയാണു വീടുകളിൽ വിഷുക്കോടിയെത്തിച്ചത്.
25 കുട്ടികളാണ് ഇവിടെ ഒന്നാം ക്ലാസിൽ പഠിക്കുന്നത്. ഫോൺവിളികളിലൂടെയും വിഡിയോ കോൾ വഴിയും അവധിക്കാലത്തു കുട്ടികളെ കണ്ടെങ്കിലും നേരിട്ട് എല്ലാവരെയും ഒന്നു കൂടി കാണണമെന്നു തോന്നുകയായിരുന്നുവെന്നു സുജന പറഞ്ഞു.
English Summary:
Vishu Kodiyum marked a bittersweet farewell as a teacher delivered gifts, finding children clinging together, weeping at the end of the school year. Their deep affection highlights the powerful bonds formed within the school community.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.