കാസർകോട് ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
സന്ദേശ യാത്ര 16ന് തുടങ്ങും
പുത്തിഗെ ∙ 19ന് കൊടിയമ്മയിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനത്തിന്റെ ഭാഗമായി കുമ്പള സോൺ എസ് വൈഎസ് 49 യൂണിറ്റുകളിലേക്ക് നടത്തുന്ന സന്ദേശ യാത്ര 16ന് രാവിലെ 9 ന് മുഹിമ്മാത്ത് ത്വഹിറുൽ അഹ്ദൽ തങ്ങൾ മഖാം സിയാറത്തോടെ ആരംഭിക്കും. ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. എസ്എഫ് സംസ്ഥാന പ്രസിഡന്റ് മുനീർ അഹ്ദൽ തങ്ങൾ ജാഥാ നായകൻ അഷ്‌റഫ് സഅദി ആരിക്കാടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
മടപ്പുര നവീകരണ പുനഃപ്രതിഷ്ഠാ തിരുവപ്പന ഉത്സവം 29 മുതൽ
രാജപുരം ∙ അയ്യങ്കാവ് നെല്ലിയര മുത്തപ്പൻ മടപ്പുര നവീകരണ പുനഃപ്രതിഷ്ഠ തിരുവപ്പന ഉത്സവം 29, 30, മേയ് 1 തീയതികളിൽ നടക്കും. 29ന് രാവിലെ 5ന് ഗണപതിഹോമം, 11ന് കലവറ നിറയ്ക്കൽ, തുടർന്ന് അന്നദാനം. വൈകിട്ട് 6.30ന് തിരുവാതിര, 7മുതൽ കലാസന്ധ്യ, 8ന് അന്നദാനം. 30ന് രാവിലെ പുനഃപ്രതിഷ്ഠ, വൈകിട്ട് 5ന് മുത്തപ്പനെ മലയിറക്കൽ, 7ന് വെള്ളാട്ടത്തിന്റെ പുറപ്പാട്, കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളിപ്പ്, വെള്ളകെട്ട്. മേയ് 1ന് രാവിലെ 6ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, 10ന് തുലാഭാരം, ചോറൂണ്, 12ന് അന്നദാനം, 2ന് മുത്തപ്പനെ മലകയറ്റൽ.
വലിയ വീട് തറവാട് കളിയാട്ടം നാളെയും മറ്റന്നാളും
നീലേശ്വരം ∙ കിഴക്കൻ കൊഴുവൽ വലിയ വീട് തറവാട് കളിയാട്ടം നാളെയും മറ്റന്നാളും നടക്കും. 3 ദിവസങ്ങളിലായി നടയിൽ ഭഗവതി, അഞ്ചണങ്ങം ഭൂതം, ചെറിയ ഭഗവതി, വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, ധർമ ദൈവം, ദണ്ഡ്യങ്ങാനത്ത് ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും. 19ന് പ്രാർഥന കളിയാട്ടം നടക്കും.