കെഎസ്ആർടിസി ബസ് സർവീസ് നിർത്തി; വലഞ്ഞ് നാട്ടുകാർ
Mail This Article
പെർള ∙ കാസർകോട്, പെർള, കാട്ടുകുക്കെ റൂട്ടിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയിട്ട് മാസങ്ങളായി. കാട്ടുകുക്കെ,പെർള,ബദിയടുക്ക എന്നിവിടങ്ങളിൽ നിന്നു കാസർകോട് ടൗണിൽ ജോലി ചെയ്യുന്നവർക്കും ട്രെയിനിൽ വരുന്നവർക്കും രാത്രിയാത്രയ്ക്ക് സൗകര്യമായിരുന്നു ഈ ബസ്. കാട്ടുകുക്കെയിൽനിന്ന് അതിരാവിലെയുള്ള സർവീസും ഈ ബസ് നടത്തിയിരുന്നു. ചെർക്കള കല്ലടുക്ക സംസ്ഥാനന്തര പാതയിലെ അഡ്ക്കസ്ഥലയയിലിറങ്ങിയാണ് കാട്ടുകുക്കെയിലേക്കു പോകുന്നത് ഈ റൂട്ടിൽ ബസ് സർവീസ് കുറവാണ്. യാത്രക്കാർക്ക് അത്യാവശ്യമായിരുന്ന ബസ് സർവീസ് നിർത്തിയതോടെ പുലർച്ചെ റെയിൽവേ സ്റ്റേഷനിലേക്കും കാസർകോട് ടൗണിലേക്കും പോകുന്ന യാത്രക്കാർ ദുരിതത്തിലായി. സർവീസ് പുനരരാംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്വകാര്യബസ് സർവീസും നിർത്തി
പെർള ∙ സ്വകാര്യ ബസ് സർവീസ് നിർത്തിയതും ദുരിതമായി. പെർള –നൽക്ക ബിർമൂലെയിലേക്ക് വർഷങ്ങൾക്ക് മുൻപ് സർവീസ് ബസുണ്ടായിരുന്നു. ഇവിടത്തേക്ക് വർഷങ്ങൾക്ക് മുൻപ് 2 ബസുകളുണ്ടായിരുന്നത്. ഇത് നിർത്തിയതിനു ശേഷം ബസ് സർവീസ് തുടങ്ങിയിട്ടില്ല. ഇപ്പോൾ ചെർക്കള കല്ലടുക്ക സംസ്ഥാനന്തര പാതയിലൂടെ യാത്ര ചെയ്ത് നൽക്കയിൽ ബസിറങ്ങിയാണ് 3 കിലോമീറ്റർ യാത്ര ചെയ്യുന്നത്. വിവിധയിടങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും ബസില്ലാത്തിനാൽ ദുരിത്തിലായിട്ടുണ്ട്. പെർള,ബദിയടുക്ക,വിട്ള,പൂത്തൂർ പോകുന്നവരും വാഹനമില്ലാത്തതിനാൽ ദുരിതം പേറുകയാണ്.