കാറ്റിലും മഴയിലും വ്യാപകനാശം; ഒട്ടേറെ വീടുകൾ തകർന്നു, വൻ കൃഷിനാശം

Mail This Article
പാലാവയൽ∙ വിഷുദിനത്തിലുണ്ടായ ശക്തമായ വേനൽമഴയും കാറ്റും പാലാവയൽ ഗ്രാമത്തെ ദുരിതത്തിലാഴ്ത്തി. കാറ്റിലും മഴയിലും ഈസ്റ്റ് എളേരി പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മുപ്പതോളം വീടുകൾ ഭാഗികമായി തകർന്നു. കൃഷിയിടങ്ങളിൽ റബർ, കമുക്, തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ പരക്കെ നശിച്ചു. വൈദ്യുതി ലൈനുകളിൽ പലയിടത്തും മരംവീണു തകർന്നതോടെ ഈ മേഖലയിൽ വൈദ്യുതി വിതരണവും നിലച്ചു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയെത്തിയ ശക്തമായ വേനൽമഴയിലും കാറ്റിലും പാലാവയൽ വില്ലേജിലെ പാലാവയൽ, ഓടപ്പള്ളി, മെയ്യാൽ, മലാൻകടവ്, ചാവറഗിരി, വെള്ളക്കല്ല്, ഓടപ്പള്ളി, മുനയംകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കാറ്റിലും മഴയിലും തകർന്ന വീടുകളും കൃഷിയിടങ്ങളും ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

ഭാഗികമായി വീടു തകർന്നവർ
തോമസ് പാമ്പയ്ക്കൽ, ബാബു ജോസഫ് ഫോട്ടോത്ത്, ബെന്നി സ്കറിയ നെല്ലംകുഴിയിൽ, ജോസ് ഏബ്രഹാം വട്ടക്കുന്നേൽ, കുഞ്ഞമ്പു പാപ്പിനിവീട്ടിൽ കോളിത്തട്ട്, സെലിൻ വടക്കേക്കര മെയ്യാൽ, ഷൈനി ഷിനോജ് വട്ടോളിൽ, റോസ് മരിയ ചാലിൽ ചാവറഗിരി, ജോസ് മത്തായി പുറയാറ്റിൽ ചാവറഗിരി, സജി ചാരംതൊട്ടിയിൽ മലാൻകടവ്, വർക്കി ഇടയാൽ മലാൻകടവ്, ജോൺ തോമസ് ആനത്താരക്കൽ, കുര്യൻ അന്ത്യാംകുളം മെയ്യാൽ, ഓസ്റ്റിൻ ഇളമ്പാശ്ശേരി മുനയൻകുന്ന്, ജോസ് വട്ടക്കുന്നേൽ, കുഞ്ഞുമോൻ പോട്ടോത്ത്, ഷാജി കൂട്ടുങ്കൽ, മോഹനൻ മുണ്ടേപ്പള്ളിൽ, സജി ചാരംതൊട്ടിയിൽ, ബേബി ഇടയാൽ, ജോസ് പുറയാറ്റിൽ, ജോണി വടക്കേക്കര, ഷിജോ ചേലക്കാട്ട്, സണ്ണി നായ്ക്കാംപറമ്പിൽ, റോബിൻ ആനക്കല്ലിങ്കൽ, അപ്പച്ചൻ ചാലിൽ, ബെന്നി നെല്ലംകുഴിയിൽ, ഷാജു കുറ്റിയാനിതറപ്പേൽ, തോമസ് വലിയവിള, സെബാസ്റ്റ്യൻ ആനക്കല്ലിങ്കൽ.

കൃഷിനാശം നേരിട്ടവർ
അഗസ്തി പെരുമാട്ടിക്കുന്നേൽ, ജോണി കല്ലുപുരക്കൽ, ബേബി മണിമലത്തറപ്പേൽ, അപ്പച്ചൻ തറപ്പേൽ, സിബി മുട്ടത്ത്, ജോസ് കുണ്ടാലക്കോട്ട്, ജോസഫ് കൊല്ലംപറമ്പിൽ, ആന്റണി ചാമക്കാല, ബാബു പോത്തനാമല, ആന്റണി വേലിക്കകത്ത്, കണിയാംകുന്നേൽ ജോണി, കാരക്കാട്ട് ബോബി, എ.കെ.ജോൺ അറയ്ക്കൽ, എ.കെ.ജോർജ് അറയ്ക്കൽ, ബിജു മാപ്പിളപറമ്പിൽ, ദേവസ്യ നരിമറ്റം, ജോർജുകുട്ടി മണ്ണഞ്ചേരിൽ, ജിജോ മണ്ണഞ്ചേരിൽ, ബേബി മണിമല, ഷാജു പൊട്ടംപ്ലാക്കൽ, ബേബി പൊട്ടംപ്ലാക്കൽ, ജോഷി അന്ത്യാംകുളം, ജോബി അന്ത്യാംകുളം, ജോസ് പള്ളിക്കുന്നേൽ, സുനിൽ കൂട്ടുങ്കൽ, ചെറിയാൻ പനന്തോട്ടം, ബോബി മാത്തശ്ശേരിൽ, ജോപ്പച്ചൻ ഞെഴുകുംകാട്ടിൽ. ജിജോ മണ്ണംചേരിയുടെ കന്നുകാലി ഷെഡും, പൊരിയത്ത് ജോസഫിന്റെ കോഴിഫാമും കാറ്റിൽ തകർന്നു.

കുറ്റിക്കോൽ മേഖലയിലും നാശം
കുറ്റിക്കോൽ ∙വേനൽ മഴയിലും കാറ്റിലും വ്യാപകമായി കൃഷി നശിച്ചു. ഒരാഴ്ചയായി ഇടവിട്ട് തുടരുന്ന കനത്ത മഴയിലും, ശക്തമായ കാറ്റിലും വാഴക്കൃഷിക്കാണ് കനത്ത നാശം ഉണ്ടായത്. വിളവെടുപ്പിന് പാകമായ നൂറുകണക്കിന് വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നിലം പൊത്തിയത്. കുറ്റിക്കോൽ ഒറ്റമാവുങ്കാലിലെ ടി രാധാകൃഷ്ണന്റെ കൃഷിയിടത്തിലെ 400ൽ പരം വാഴകളാണു നിലം പതിച്ചത്. എകദേശം 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാങ്കിൽ നിന്നും കൃഷി വായ്പ എടുത്താണ് കൃഷി ചെയ്തത്.