പയസ്വിനിപ്പുഴയിൽ ഭീമൻ ആമ ചത്തനിലയിൽ

Mail This Article
×
ബോവിക്കാനം ∙ പയസ്വിനിപ്പുഴയിലെ ആലൂരിൽ ഭീമൻ ആമ(പാലപ്പൂവൻ)യെ ചത്ത നിലയിൽ കണ്ടെത്തി. ബാവിക്കര തടയണയുടെ താഴെ ഭാഗത്താണ് അപൂർവ ഇനമായ ഭീമൻ ആമയുടെ ജഡം കണ്ടെത്തിയത്. തടയണയുടെ ഷട്ടറിൽ കുടുങ്ങി ചത്തതാണെന്നാണ് സംശയം. 1.25 മീറ്റർ നീളവും അതിന്റെ പകുതി വീതിയുമുള്ള ആമയാണ് ചത്തത്. 45 കിലോയോളം ഭാരമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. കഴിഞ്ഞ വർഷവും തടയണയുടെ ഷട്ടറിൽ കുടുങ്ങി ഒരു ആമ ചത്തിരുന്നു. ജില്ലയിൽ പയസ്വിനിപ്പുഴയിൽ മാത്രം കണ്ടുവരുന്ന ജീവിയാണ് ഭീമൻ ആമകൾ.
English Summary:
Giant tortoise death highlights Payaswinipuzha's conservation challenges. The incident underscores the need for protective measures for this rare species found only in this specific region of Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.