ADVERTISEMENT

കൊല്ലം ∙ ചേരുവകളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ എതാണ് യഥാർഥ ഐസ്ക്രീം എന്നു കണ്ടെത്തി നിർവചിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രംഗത്ത്. പാൽ കൊഴുപ്പിനു പകരം സസ്യഎണ്ണകൾ ഉപയോഗിച്ചു തയാറാക്കുന്ന ഫ്രോസൻ ഡെസേർട്ടുകളെയും (ശീതീകരിച്ച മധുരപലഹാരങ്ങൾ) ഐസ്ക്രീമായി കണക്കാക്കണമെന്ന ഒരു വിഭാഗം കമ്പനികളുടെ ആവശ്യമാണു തർക്കത്തിനാധാരം.

പാൽ കൊഴുപ്പ് ഉപയോഗിക്കാതെ ഉണ്ടാക്കി വിപണിയിലിറക്കുന്ന ഉൽപന്നങ്ങളെ ഐസ്ക്രീമായി കണക്കാക്കരുതെന്ന് എതിർവിഭാഗവും വാദിക്കുന്നു. തർക്കങ്ങൾ കോടതി കയറിയിട്ടും പരിഹരിക്കാൻ കഴിയാതായതോടെയാണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ. ഐസ്ക്രീമിനു നിർവചനമുണ്ടാക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണു സമിതി അംഗങ്ങൾ.

തർക്കം ഇങ്ങനെ 

പ്രാഥമിക ചേരുവകളായ പാൽ അല്ലെങ്കിൽ പാൽ സോളിഡ്, പഞ്ചസാര, ഐസ് ക്രിസ്റ്റലുകൾ തുടങ്ങിയ ഉപയോഗിച്ചാണ് ഐസ്ക്രീം നിർമിക്കുന്നത്. ഇവയിൽ പാൽ കൊഴുപ്പും ചേർക്കും. എന്നാൽ ചില കമ്പനികൾ പാൽ കൊഴുപ്പിനു പകരം സസ്യ എണ്ണ ഉപയോഗിക്കും. അവയെ ഫ്രോസൺ ഡെസേർട്ടുകളെന്നാണു വിളിക്കുക. സസ്യ എണ്ണ ഉപയോഗിച്ചുണ്ടാക്കുന്നവയെയും ഐസ്ക്രീം വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇതിനെ പാൽ കൊഴുപ്പ് ഉപയോഗിച്ച് ഐസ്ക്രീമുണ്ടാക്കുന്ന കമ്പനികൾ എതിർക്കുന്നു. ശീതീകരിച്ച മധുരപലഹാരങ്ങളുടെ ലേബലിൽ പാൽ കൊഴുപ്പ്, ഭക്ഷ്യ സസ്യ എണ്ണ,  കൊഴുപ്പ്, പ്രോട്ടീൻ ഉൽപന്നങ്ങൾ എന്നിവയുടെ അളവു വ്യക്തമാക്കണമെന്നാണു ചട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com