ADVERTISEMENT

ആയൂർ ∙ മകന്റെ ജീവൻ നിലനിർത്താൻ വൃക്ക നൽകാൻ അമ്മ തയാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിനു കഴിയുന്നില്ല. ഇരുവൃക്കകളും തകരാറിലായ കോട്ടുക്കൽ ആലങ്കോട് ആലുവിള ജയാ ഭവനിൽ കാർത്തിക്കാണു (40) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. അമ്മ സുധയുടെ വൃക്ക മകനു ചേരുമെന്നു പരിശോധനയിൽ കണ്ടെത്തി. ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തിയാണ് ഇരുവൃക്കളും തകരാറിലായ കാർത്തിക്കിന്റെ ജീവൻ നിലനിർത്തുന്നത്.

അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് 30 ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് സുമനസ്സുകളുടെ കാരുണ്യം ഉണ്ടെങ്കിലേ ഓപ്പറേഷനു വിധേയമായി കാർത്തിക്കിനു ജീവിതത്തിലേക്കു മടങ്ങി വരാൻ സാധിക്കുകയുള്ളൂ. കാർത്തിക്കിന്റെ പേരിൽ ഫെഡറൽ ബാങ്ക് അഞ്ചൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. A/C No: 11540100230988, IFSC Codu: FDRL0001032. ഫോൺ: 9633022418.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com