ADVERTISEMENT

കൊല്ലം∙ തെരുവിൽ അലഞ്ഞ നായ്ക്കുട്ടി സ്വിറ്റ്സർലൻഡിലേക്ക്. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് മൈക്രോ ചിപ് ഘടിപ്പിച്ചു ‘നന്ദി’ എന്ന പേരും ‘മേൽവിലാസവും’ സ്വന്തമാക്കിയ‌, മൂന്നര മാസം പ്രായമുള്ള നായ്ക്കുട്ടി വിദേശത്തേക്കു പോകാനുള്ള‘ മെഡിക്കൽ പരിശോധന’യ്ക്കു തയാറെടുക്കുകയാണ്. സ്വിറ്റ്സർലൻഡിൽ നിന്നു വിനോദ യാത്രയ്ക്കെത്തിയ ജോണിയും അലനുമാണു തെരുവുനായയുടെ ജീവിതം മാറ്റിയത്. മൂന്നാറിലെ യാത്രയ്ക്കിടെയാണ് അവർ നായയെ കണ്ടുമുട്ടിയത്. ദത്തെടുക്കാൻ തീരുമാനിച്ചു. 

മൈക്രോ ചിപ് ഘടിപ്പിക്കുന്നതിന് എറണാകുളത്ത് കൊണ്ടുപോയെങ്കിലും നടന്നില്ല. തുടർന്നു കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൊണ്ടുവന്നു. ‘നന്ദി’ എന്നു പേരിട്ടു. ഡോ.അജിത് ബാബു, ഡോ.ഡി.ഷൈൻകുമാർ, ഡോ.രാജു എന്നിവർ ചേർന്നു മൈക്രോ ചിപ് ഘടിപ്പിച്ചു. പ്രതിരോധ മരുന്നുകളും നൽകി. നായയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിനു ചില കടമ്പകളുണ്ട്. 

പേവിഷ പ്രതിരോധ കുത്തിവയ്പ്, തിരിച്ചറിയൽ നമ്പർ എന്നിവ നിർബന്ധം. പ്രതിരോധ മരുന്ന് നൽകിയതിന്റെ ആന്റിബോഡി നിലവാരം അറിഞ്ഞാൽ മാത്രമേ കൊണ്ടുപോകാനാകൂ. അതിന് ഒരു മാസം വേണ്ടിവരും. അതുവരെ നന്ദിയെ കൊച്ചിയിൽ പാർപ്പിക്കും. ഹോട്ടൽ വ്യവസായം നടത്തുന്ന ജോണിയും അലനും ഈ മാസം അവസാനം നാട്ടിലേക്കു മടങ്ങും. നായ്ക്കുട്ടിയെ കൊണ്ടുപോകാനായി ഏപ്രിലിൽ വീണ്ടും കേരളത്തിലെത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com