ADVERTISEMENT

കടയ്ക്കൽ∙ വരകളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ക്ഷേത്ര ഐതിഹ്യം. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി തയാറാക്കി ഇറക്കിയ നോട്ടിസാണ് വ്യത്യസ്തമായത്. കടയ്ക്കൽ ദേവിയുടെ ഐതിഹ്യം ഉൾപ്പെടെ വരകളിൽ അവതരിപ്പിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പുതിയ രൂപത്തിൽ തയാറാക്കിയ നോട്ടിസ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

കടയ്ക്കൽ, അഞ്ചൽ കടയാറ്റ് കളരി ദേവിമാരുടെ ഐതിഹ്യമാണ് നോട്ടിസിൽ ചേർത്തിരിക്കുന്നത്. വയൽ വരമ്പിൽ നിന്നു കടയാറ്റു ഉണ്ണിത്താന് മുന്നിൽ ശത്രു സംഹാരത്തിനായി ദേവകൾ സൃഷ്ടിച്ച അമ്മമാരിൽ 2 പേർ ദർശനമരുളുന്നത് തുടങ്ങി കടയ്ക്കൽ ക്ഷേത്രത്തിൽ ദേവി എത്തിയതുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ് വരകളിൽ ഉള്ളത്. മാർച്ച് 4 മുതൽ 13 വരെയാണ് തിരുവാതിര ഉത്സവം. പ്രധാന ഉത്സവമായ കുതിരയെടുപ്പ് മാർച്ച് 5നാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com