ADVERTISEMENT

അ‍ഞ്ചൽ ∙ കൈകാലുകൾ കെട്ടിയിട്ട് കൂട്ടുകാരന്റെ തലയിൽ ചീമുട്ട ഒഴിച്ചും ഉണക്കമീൻ മാല ചാർത്തിയും കോളജിനു മുന്നിൽ വിദ്യാർഥികളുടെ ജന്മദിനാഘോഷം. അതിരുവിട്ട ആഘോഷത്തിൽ പങ്കെടുത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സെന്റ് ജോൺസ് കോളജ് കൗൺസിൽ തീരുമാനം.

കഴിഞ്ഞദിവസമാണ് കോളജിനു മുന്നിലെ ഗേറ്റിനു സമീപം പ്രാകൃത രീതിയിൽ ബെർത്ത് ഡേ പാർട്ടി അരങ്ങേറിയത്. ‘ബർത്ത്ഡേ ബേബിയായ’ കൂട്ടുകാരനെ ഒരു സംഘം വിദ്യാർഥികൾ കോളജിൽ നിന്നു പൊക്കിയെടുത്ത് ഗേറ്റിനു മുന്നി‍ൽ എത്തിച്ചു തൂണിൽ കെട്ടിയിടുകയായിരുന്നു. പിന്നീട് തലയിൽ ചീമുട്ട ഒഴിച്ചു. കഴുത്തിൽ ചാർത്തിയത് ഉണക്കമീൻ മാല. തുടർന്ന് ചുറ്റും നിന്ന് പാട്ടും നൃത്തവും.

അ‍ഞ്ചൽ – കുളത്തൂപ്പുഴ റോഡരികിലെ ഈ സാഹസം എന്താണെന്ന് അറിയാൻ നാട്ടുകാർ ചുറ്റും കൂടി. ഇതിനിടെ ജന്മദിനക്കാരന്റെ കാലിലെ കെട്ടഴിഞ്ഞു. തലയിൽ ചീമുട്ട ഒഴിച്ച കൂട്ടുകാരെ പിടികൂടാൻ പിന്നാലെ പാഞ്ഞു. ഓട്ടത്തിനിടെ ഒരാൾക്ക് മതിലിൽ തട്ടി വീണ് മുഖത്ത് ആഴത്തിൽ മുറിവേറ്റു.

അധികം വൈകാതെ വിവരം കോളജ് മാനേജ്മെന്റിനു മുന്നിലെത്തി. കോളജ് കൗൺസിൽ യോഗം ചേർന്ന് വിവരം പൊലീസിൽ അറിയിച്ചു. ജന്മദിനാഘോഷം നടത്തിയ കുട്ടികളുടെ രക്ഷിതാക്കളെയും ആഘോഷവിവരം ധരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com