ADVERTISEMENT

കൊട്ടാരക്കര∙ മദ്യത്തിന്റെ ലഭ്യത നിലച്ചതോടെ സർക്കാർ ആശുപത്രികളിലെ ഡി അഡിക്‌ഷൻ സെന്ററുകൾ നിറയുന്നു. കോവിഡ് നിരീക്ഷണത്തിലുള്ള പലർക്കും സമാന ചികിത്സ ആരംഭിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 10 കിടക്കകളിൽ 8 എണ്ണത്തിലും ആളായി. അടുത്തിടെ വരെ കിടക്കകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജില്ലയിലെ മറ്റു 4 കേന്ദ്രങ്ങളിലുമായി അൻപതോളം കിടക്കകളാണുള്ളത്. ഇവ ഏറെക്കുറെ നിറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണ കേന്ദ്രങ്ങളിലുള്ള 140 പേരിൽ പലരും അമിത മദ്യാസക്തി ഉള്ളവരാണ്.

ഇവരിൽ പലരും അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. നെടുങ്ങോലത്തെ എക്സൈസ് വിമുക്തി കേന്ദ്രത്തിന്റെ സഹായം തേടിയിരിക്കുകയാണ് അധികൃതർ. ഇവർക്ക് കൗൺസലിങ് ആരംഭിച്ചു. വരും ദിവസങ്ങളിൽ ഡി അഡിക്‌ഷൻ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ സൗകര്യം ഒരുക്കാനാണ് ജില്ലാ അധികൃതരുടെ നിർദേശം.

മദ്യം കിട്ടാതെ വിഷമിക്കുകയാണോ? സഹായവുമായി എക്സൈസ്

മദ്യം ലഭിക്കാത്താത് മൂലം ശാരീരിക , മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി സഹായം ഒരുക്കി എക്സൈസ് വകുപ്പ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിനെ അറിയിച്ചാൽ ചികിത്സയ്ക്ക് അടക്കമുള്ള സൗകര്യങ്ങൾ എക്സൈസ് ഒരുക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡി അഡിക്‌ഷൻ കേന്ദ്രങ്ങളുണ്ട്. ഇവയുടെ സേവനം കൂടാതെ എക്സൈസിന്റെ ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ 13 അംഗ സംഘവും ചികിത്സയ്ക്കും സഹായത്തിനും ഉണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കോ , ബന്ധുക്കൾക്കോ വിവരം എക്സൈസിനെ അറിയിക്കാം.

സഹായത്തിന് വിളിക്കാം 

-എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ – 94471 78054
-അസി.എക്സൈസ് കമ്മിഷണർ – 949600 2862
-എക്സൈസ് സർക്കിൾ ഓഫിസ് കൊല്ലം – 0474 2768671

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com