ADVERTISEMENT

കൊല്ലം ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ജില്ലയിൽ 94,357 കാർഡുടമകൾക്ക് വിതരണം ചെയ്തു. ആദിവാസി മേഖലയിൽ വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു റേഷൻ വിതരണം.  പട്ടികവർഗ വികസന വകുപ്പ് 625 കുടുംബങ്ങൾക്ക് പോഷക കിറ്റുകളും വിതരണം ചെയ്തു.

എഎവൈ റേഷൻ കാർഡുടമകൾക്ക് കാർഡ് ഒന്നിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം. പിഎച്ച്എച്ച് (പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക്കാർഡ്)) റേഷൻ കാർഡുടമകൾക്ക് ഒരംഗത്തിന് അഞ്ച് കിലോഗ്രാം വീതം സൗജന്യമായി ലഭിക്കും. 

നീല, വെള്ള കാർഡ് ഉള്ളവർക്ക്  15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. 0474-2767964, 9188527339(കൊല്ലം), 0474-2454769, 9188527341(കൊട്ടാരക്കര), 0476-2620238, 9188527342(കരുനാഗപ്പള്ളി),  0476-2830292, 9188527344(കുന്നത്തൂർ), 0475-2350020, 9188527343(പത്തനാപുരം), 0475-2222689, 9188527340(പുനലൂർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com