ADVERTISEMENT

തെന്മല∙ കഴുതുരുട്ടി ആറ്റിൽ മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ. പതിമൂന്നുകണ്ണറയ്ക്ക് സമീപത്താണ് പ്രമേഹം, ചുമ, അലർജി എന്നിവയ്ക്കുള്ള ഗുളികകളും സിറപ്പും ഉപേക്ഷിച്ച നിലയിൽ കണ്ടത്. ദേശീയപാതയിൽ നിന്ന് ആറ്റിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. പാറപ്പുറത്തും ആറിന്റെ തീരത്തുമായി കിടക്കുന്ന മരുന്നുകൾ കഴുതുരുട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ് കണ്ടത്.

കഴുതുരുട്ടി ആർ ഒഴുകിയെത്തുന്നത് പരപ്പാർ അണക്കെട്ടിലേക്കാണ്. കൊല്ല, പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാർ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് പരപ്പാർ അണക്കെട്ടിലെ വെള്ളമാണ്. ഈ മരുന്നുകൾ ശുദ്ധജലത്തിൽ കലർന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. മരുന്നിന്റെ ബാച്ച് നമ്പർ ഉപയോഗിച്ച് സ്ഥാപനത്തെ കണ്ടെത്താൻ സാധിക്കുമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com