ADVERTISEMENT

ഓയൂർ ∙ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തൻവീട്ടിൽ അനിൽ കുമാർ (37) ആണ് പിടിയിലായത്. കഴിഞ്ഞ 29 ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ അപമാനിക്കാൻ തുനിയുകയായിരുന്നു.

പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് സഹോദരനും അയൽവാസികളും എത്തിയപ്പോഴേക്കും ഇയാൾ കടന്നു. ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻബാബു, എസ്‌സിപിഒ സന്തോഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com