ADVERTISEMENT

കൊല്ലം∙ കോവിഡിനെതിരെ വിവിധയിനം റോബട്ടുകളുമായി അമൃത സർവകലാശാലയിലെ വിദ്യാർഥികൾ. അമൃത വിശ്വവിദ്യാപീഠത്തിന്റെ എൻജിനീയറിങ്  ഗവേഷണ ലാബായ അമൃത ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ്‌സാണ് പ്രഭ, ബോധി, അന്നപൂർണ, മാരുതി എന്നീ റോബട് പ്രോട്ടോടൈപ്പുകൾ നിർമിച്ചത്. മുറികൾ സുരക്ഷിതമായി അണുവിമുക്തമാക്കാൻ സഹായിക്കുന്ന റോബട്ടാണ് പ്രഭ. ബ്ലൂടൂത്ത് ഉപയോഗിച്ച് നിയന്ത്രിക്കാം. 6 അൾട്രാ വയലറ്റ് ലാംപുകൾ ഉണ്ടെങ്കിൽ അര മണിക്കൂറിൽ ഒരു മുറി അണുവിമുക്തമാക്കാം.

പകർച്ചവ്യാധികൾ ഉള്ള രോഗികളുടെ മുറികൾ, മെഡിക്കൽ ഉപകരണങ്ങൾ മുതലായവ അണുവിമുക്തമാക്കാൻ ഉപയോഗിക്കാവുന്ന ഇതിന്റെ ഉൽ‌പാദനച്ചെലവ് ഏകദേശം 40,000 രൂപയാണ്. റോഡുകളിലെ നിരീക്ഷണത്തിനു പൊലീസിനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ‘ബോധി’യുടെ നിർമാണം. 360 ഡിഗ്രി ക്യാമറയും ശക്തമായ സ്പീക്കറും ഇതിൽ ഘടിപ്പിക്കാം. വൈഫൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.

ഒറ്റപ്പെട്ട വാർഡുകളിലെ രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും ഡോക്ടർമാരുമായി വിദൂരമായി സംവദിക്കാനും അവസരമൊരുക്കുന്ന റോബട്ടാണ് അന്നപൂർണ. രോഗികൾക്ക് ജോയ്സ്റ്റിക്കോ മൊബൈൽ ഫോൺ ആപ്ലിക്കേഷനോ ഉപയോഗിച്ച് നിയന്ത്രിക്കാം. രോഗം പകരാനുള്ള സാധ്യത കുറച്ച് രോഗികളുടെ ആശുപത്രിയിലെ സഞ്ചാരം സാധ്യമാക്കുന്ന റോബട്ടിനാണ് മാരുതി എന്ന് പേരിട്ടിരിക്കുന്നതെന്ന് അമൃത ഹ്യുമാനിറ്റേറിയൻ ടെക്നോളജി ലാബ് ഡയറക്ടർ ഡോ.രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com