sections
MORE

സാമൂഹിക അകലം കാറ്റിൽ പറന്നു; ബസുകളിൽ പൂരത്തിരക്ക്

kollam-bus-passengers
സാമൂഹിക അകലമില്ലാതെ കോവിഡ് കാല ബസ് യാത്ര. പത്തനാപുരം–പുനലൂർ പാതയിലെ സ്വകാര്യ ബസിൽ നിന്നുള്ള ഇന്നലെ രാവിലത്തെ ദൃശ്യം.
SHARE

പുത്തൂർ ∙ സാമൂഹിക അകലം പാലിക്കണം എന്ന നിർദേശം കാറ്റിൽ പറത്തി സ്വകാര്യ ബസുകളിൽ പൂരത്തിരക്ക്. എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാം എന്ന നിർദേശമെത്തിയതിനു പിന്നാലെ, ഇരുന്നു മാത്രമല്ല നിന്നും യാത്ര ചെയ്യുന്നതായിരുന്നു ഇന്നലത്തെ കാഴ്ച. വൈകിട്ട് ഫാക്ടറികൾ വിട്ടുവന്ന തൊഴിലാളികളും ചേർന്നതോടെ ബസുകളിൽ വലിയ തിരക്കായി. പരസ്പരം തൊട്ടുചേർന്നു നിന്നായിരുന്നു

യാത്ര. തിരക്ക് കണ്ട് ചിലരൊക്കെ മാറി നിന്നെങ്കിലും ഒട്ടുമുക്കാലും ആളുകളും അതു വകവയ്ക്കാതെ ബസിൽ കയറിപ്പറ്റി. ആളെ കയറ്റുന്നതിൽ ജീവനക്കാരും നിയന്ത്രണങ്ങൾ പാലിച്ചില്ല. ചുരുക്കം ചില ബസുകളിൽ മാത്രമാണ് തിരക്ക് കുറവുണ്ടായിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA