ADVERTISEMENT

തെന്മല∙ റെയിൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ മെറ്റലുകൾ കുത്തിനിറച്ചതായി കണ്ടെത്തി. പട്രോളിങ്ങിനെത്തിയ റെയിൽവേ ജീവനക്കാരനാണ് ഇതു കണ്ടത്. ഇ‍ടമൺ ഉദയഗിരിയിലാണ് സംഭവം. ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ പാതയിൽ മോട്ടർ ട്രോളി പട്രോളിങ് നടത്താറുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. 

വളവുകളിൽ സ്ഥാപിച്ചിട്ടുള്ള ചെക് റെയിലിനും റണ്ണിങ് റെയിലിനും ഇടയിൽ 50 മീറ്ററോളം ദൂരത്തിൽ അപകടകരമാം വിധം മെറ്റൽ കൊണ്ട് നിറച്ചിരിക്കുകയാണ്. കുട്ടികൾ ചെയ്തതാകാമെന്ന് കരുതിയെങ്കിലും കൂടുതൽ സ്ഥലങ്ങളിൽ ഇത് കണ്ടതോടെ അട്ടിമറി ശ്രമം നടന്നുവെന്ന സംശയമാണ് ഉയരുന്നത്. ആനപ്പേട്ടൻകോങ്കൽ, അയത്തിൽ ഭാഗങ്ങളിലും സമാനമായ രീതിയിൽ കണ്ടെത്തിയതോടെ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com