ADVERTISEMENT

കൊല്ലം ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചു കർഷകനു തന്നെ വെടിവച്ചു കൊല്ലാൻ താൽക്കാലിക അനുമതി നൽകി സർക്കാർ ഉത്തരവ്.ഇതിനുഡിഎഫ്ഒയുടെയും റേഞ്ച് ഓഫിസറുടെയും അനുമതി തേടണം. ലൈസൻസുള്ള തോക്ക് കയ്യിലുള്ളവരുടെ പട്ടിക തയാറാക്കാനും കർഷകനു സ്വന്തമായി തോക്കില്ലെങ്കിൽ ഇവരെ ഉപയോഗപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

കാട്ടുപന്നിയെ വെടിവച്ചു കൊന്ന ശേഷം വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കണം. മുലയൂട്ടുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നത് ഒഴിവാക്കണം. വെടിവയ്ക്കുന്നയാൾക്ക് ഒരു പന്നിക്ക് 1000 രൂപ നിരക്കിൽ പ്രതിഫലവും ലഭിക്കും. പന്നിയുടെ ജഡം പരിശോധിച്ച് മഹസർ തയാറാക്കിയ ശേഷം കത്തിച്ചു കളയണം. മനുഷ്യർക്ക് അത്യാഹിതം ഉണ്ടായാൽ വെടിവയ്ക്കുന്ന ആളായിരിക്കും ഉത്തരവാദി. ആറു മാസത്തെ കാലാവധിയാണു വനം വകുപ്പിന്റെ ഉത്തരവിനുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com