ADVERTISEMENT

കൊല്ലം ∙ കോവിഡ്  അതിവ്യാപനം തടയാൻ  ജില്ലയിലെ തീവ്ര കണ്ടെയ്ൻമെന്റ് സോണുകളായ ചവറയിലും പന്മനയിലും ഇന്നു വൈകിട്ട് 6 മുതൽ 23 നു വൈകിട്ടു 6 വരെ ട്രിപ്പിൾ ലോക്ഡൗൺ. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും.

ഈ സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കാനും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിൽപന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്കു രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം.രാത്രിയാത്ര വൈകിട്ട് 7 മുതൽ പുലർച്ചെ 5 വരെ നിരോധിച്ചിട്ടുണ്ട്.

റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും. ആവശ്യക്കാർക്കു മാറിത്താമസിക്കാൻ റിവേഴ്‌സ് ക്വാറന്റീൻ  സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവം മാറ്റില്ല.  മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം എന്നിവയല്ലാതെ ഈ സോണുകളിലേക്കോ  പുറത്തേക്കോ  ഉള്ള യാത്ര അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com