ADVERTISEMENT

കൊല്ലം∙ കൊറോണ പന്തു വിഴുങ്ങിയ റോട്‌വീലർ നായയ്ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ. ചാത്തന്നൂർ മാമ്പള്ളിക്കുന്നം അച്യുതത്തിൽ ജിതേഷ് ജയന്റെ വളർത്തു നായയാണ് പന്തു വിഴുങ്ങിയത്. രണ്ടു മാസം മുൻപാണ് പന്തു വിഴുങ്ങിയതെങ്കിലും ബുദ്ധിമുട്ട് കാണിച്ചിരുന്നില്ല. ദിവസങ്ങൾക്കു മുൻപു ഛർദിയും ആഹാര വിരക്തിയും തുടങ്ങിയതോടെയാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്. 

പന്തിനോടൊപ്പം ബാറ്ററിയും എൽഇഡി ബൾബും ഉൾപ്പെടുന്ന യൂണിറ്റും ഉള്ളിലുണ്ടെന്നു കണ്ടെത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.  ചെറുകുടൽ 15 സെന്റീമീറ്റർ നീക്കം ചെയ്തു. ഡോ. സജയ് കുമാർ, ഡോ. അജിത് പിള്ള , സീനിയർ വെറ്ററിനറി സർജൻ ഡോ.അജിത് ബാബു എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡോക്ടർമാരായ ആതിര ജയരാജ്, ശ്രീലാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com