ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ 49 പേർക്കു കൂടി കോവിഡ് മുക്തി. പുതുതായി 30 പേർക്കു കൂടി കോവിഡ് പോസിറ്റീവായി. ഇതിൽ 19 പേരും സമ്പർക്കത്തിലൂടെയാണു രോഗബാധിതരായത്. വിദേശത്തു നിന്നു വന്ന 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേരും പോസിറ്റീവായവരുടെ പട്ടികയിലുണ്ട്.

ചാത്തന്നൂർ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയും ഇന്നു സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. കൊല്ലം കോർപറേഷൻ പുന്തലത്താഴം പുലരി നഗറിൽ നാലു പേർക്കും കൊട്ടാരക്കര നഗരസഭ, മുസ്‌ലിം സ്ട്രീറ്റ് മേഖലകളിലായി 5 പേർക്കു കൂടി സമ്പർക്കം വഴി കോവിഡ് ബാധിച്ചു.

പബ്ലിക് ഹെൽത്ത് ലാബിൽ രാത്രിയിലും ട്രൂനാറ്റ് കോവിഡ് പരിശോധന

കൊല്ലം∙ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ 24 മണിക്കൂറും ട്രൂനാറ്റ് കോവിഡ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം വരെ പകൽ മാത്രമായിരുന്നു പരിശോധന. രാത്രിയിലും പരിശോധന നടത്തുന്നതിനു 2 ലാബ് ടെക്നിഷ്യൻ ഉൾപ്പെടെ 4 പേരെക്കൂടി നിയമിച്ചു. എന്നാൽ മൈക്രോ ബയോളജിസ്റ്റിനെ നിയമിച്ചില്ല. നിലവി‍ൽ ഇവിടെ ഒരു മൈക്രോ ബയോളജിസ്റ്റ് ആണ് ഉള്ളത്. രാത്രി ഡ്യൂട്ടിക്കു സുരക്ഷാ ജീവനക്കാരനെയും നിയമിച്ചിട്ടില്ല.

ലാബിൽ ജനറേറ്റർ ലഭ്യമാക്കിയിട്ടില്ല. പലപ്പോഴും പകൽ മുഴുവൻ വൈദ്യുതി മുടങ്ങാറുണ്ട്. ഇതു പരിശോധന തടസ്സപ്പെടുന്നതിന് കാരണമാകും.

മന്ത്രി കെ. രാജുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്

കുളത്തൂപ്പുഴ∙ കോവിഡ് പോസിറ്റീവ് ആയ യുവാവ് പങ്കെടുത്ത കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ തുടർന്നു നിരീക്ഷണത്തിൽ പോയ മന്ത്രി കെ.രാജുവിന് ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ്. മന്ത്രിയുടെ ഡ്രൈവർ, ഗൺമാൻ എന്നിവർക്കും മന്ത്രിയുടെ കുടുംബാംഗങ്ങളും അടക്കം 8 പേരുടെ പരിശോധന ഫലവും നെഗറ്റീവ്. ഡിഎംഒയുടെ നിർദേശപ്രകാരം ഇന്നു കൂടി മന്ത്രി നിരീക്ഷണത്തിൽ തുടരും.

കണ്ടെയ്ൻമെന്റ് സോണുകൾ പുതുതായി കണ്ടെയ്ൻമെന്റ് 

സോണാക്കിയ വാ‍ർഡുകൾ: കൊല്ലം കോർപറേഷൻ – 3 (മീനത്തുചേരി), പുനലൂർ നഗരസഭ – 16 (വാളക്കോട്)

ഒഴിവാക്കിയ വാർഡുകൾ

∙ തൊടിയൂർ – 15,16,19,20 വാർഡുകൾ ഒഴികെ മറ്റെല്ലാ വാർഡുകളും

∙ നിലമേൽ – എല്ലാ വാർഡുകളും 

∙ നിലവിൽ ജില്ലയിൽ ആകെയുള്ള കണ്ടെയ്ൻമെന്റ് സോണുകൾ – 46

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com