ADVERTISEMENT

പുത്തൂർ ∙ കോവിഡ് ജാഗ്രത പാലിക്കാതെ വെടിവട്ടത്തിനു ഒത്തു കൂടുന്നവർ ജാഗ്രതൈ;  മഫ്തിയിൽ പൊലീസെത്തും, പിടി വീഴും.  പൊലീസിന്റെ ശ്രദ്ധ പെട്ടെന്നു പതിയാത്ത സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ആളു കൂടുന്നതായും പലരും കോവിഡ് ജാഗ്രത പാലിക്കാതെ പെരുമാറുന്നതായും ഉള്ള പരാതികൾ പെരുകിയതോടെയാണ്  മഫ്തിയിൽ നിരീക്ഷണവും നടപടിയും കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്.

സൊറ പറയാൻ ഒത്തു കൂടുന്നവരിൽ പലരും മാസ്ക് വേണ്ട വിധത്തിൽ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആണു പെരുമാറുന്നത് എന്ന് പരാതിയുണ്ട്. കൂട്ടംകൂടിയിരുന്നു പുക വലിക്കുന്നതും പൊതു നിരത്തിൽ മുറുക്കിത്തുപ്പുന്നതും സമീപവാസികൾക്ക് ഉൾപ്പെടെ ആശങ്കയും ഉണ്ടാക്കുന്നുണ്ട്. പലവട്ടം പറഞ്ഞിട്ടും പതിവു തുടരുന്ന ചിലരുടെ ചിത്രം ഫോണിൽ പകർത്തി അതുൾപ്പെടെയുള്ള പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇക്കൂട്ടർക്ക് എതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും പൊലീസ് ഇൻസ്പെക്ടർ  എസ്.അരുൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com