ADVERTISEMENT

തെന്മല∙ ഗ്രാമപ്പഞ്ചായത്തിൽ ഇനി മുതൽ വൈദ്യുതി ബിൽ പൂജ്യം; സൗരോർജ വൈദ്യുതിയിലേക്ക് ഓഫിസ് മാറി. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ആദ്യ ചുവട് വയ്പ്പ് പഞ്ചായത്ത് ഓഫിസിൽ നിന്നു തുടക്കം കുറിക്കുകയായിരുന്നു. 8.5 ലക്ഷം രൂപ മുടക്കിയാണ് തെന്മല പഞ്ചായത്ത് ഓഫിസ് സൗരോർജത്തിലേക്ക് മാറിയത്. 10 കെവി വൈദ്യുതിയാണ് ഇപ്പോൾ ലഭിക്കുന്നത്. പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനത്തിന് ഈ വൈദ്യുതി ധാരാളം.

കഴിഞ്ഞദിവസം മുതൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തനം സൗരോർജത്തിലേക്ക് മാറിയിരിക്കുകയാണ്. ഓഫിസിലെ ദ്വൈമാസ വൈദ്യുതി ബിൽ 20000 രൂപയ്ക്ക് മുകളിലായിരുന്നു.പഞ്ചായത്ത് ഓഫിസിന്റെ മുകളിൽത്തന്നെയാണ് സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നത്. തെന്മല എൽപി സ്കൂൾ അങ്കണത്തിൽ സൗരോർജ പാനൽ സ്ഥാപിച്ച് പഞ്ചായത്തിലെ വഴിവിളക്കുകൾ തെളിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com