ADVERTISEMENT

കൊല്ലം ∙ കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന മത്സ്യസങ്കേതത്തിലുടെ കപ്പൽപ്പാത നിശ്ചയിച്ചതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ കടലിൽ അണിനിരത്തി സമരം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽസെക്രട്ടറി ടി. പീറ്റർ ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച പോലും ചെയ്യാതെയാണു പല പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നതെന്നു പീറ്റർ ആരോപിച്ചു.

കൊല്ലം ബാങ്കിലൂടെ കടന്നുപോകുന്ന കപ്പൽപ്പാത കൊച്ചി മുതൽ കന്യാകുമാരി മീൻപിടുത്തക്കാരെ പ്രതികൂലമായി ബാധിക്കും. 50 നോട്ടിക്കൽ മൈലിനു പുറത്തുകൂടി മാത്രമേ കപ്പൽപ്പാത അനുവദിക്കാവുവെന്നും പീറ്റർ പറഞ്ഞു.  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പെള്ളയിൽ, ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്ക്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ റാസിക്, മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീർ സദ്ദാം ബീച്ച്, എസ്.ജയിംസ്, വി.പങ്കറാസ്, ജൂലിയൻ ടീലാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com