ADVERTISEMENT

ഇടമുളയ്ക്കൽ ∙ റോഡിന്റെ വശത്തു പാർക്കു ചെയ്തിരുന്ന ലോറിയിൽ നിന്നു ബാറ്ററി മോഷണം പോയതായി പരാതി. പനച്ചവിള ജംക്‌ഷനിലെ പനവിള ഏജൻസീസ് ഉടമ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലെ രണ്ടു ബാറ്ററികളാണ് മോഷ്ടാക്കൾ അപഹരിച്ചത്. സിമന്റ് കമ്പനികളിലെ സമരം മൂലം ദിവസങ്ങളായി ലോറി ആയൂർ - അഞ്ചൽ റോഡിൽ പനച്ചവിള ജംക്‌ഷനു സമീപം പാർക്കു ചെയ്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റാർട്ടാക്കുന്നതിനു എത്തിയപ്പോഴാണ് ബാറ്ററികൾ മോഷണം പോയ വിവരം അറിയുന്നത്. ഇതു ഘടിപ്പിച്ചിരുന്ന ഭാഗം പൊളിച്ച നിലയിലായിരുന്നു. അഞ്ചൽ പൊലീസ് കേസെടുത്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com