ADVERTISEMENT

ഓച്ചിറ∙ ഉറങ്ങുമ്പോൾ തലയണയുടെ അടിയിൽ  വച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നു തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാർ കാർത്തികയിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനെയാണ് പൊള്ളലേറ്റ് കായംകുളം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒരാളെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈൽ ഫോൺ തലയണയുടെ അടിയിൽ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈൽ ഫോണിൽ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈൽ ഫോണിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com