ADVERTISEMENT

കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു ജില്ലയിലെ 16 കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങൾ പൂർത്തിയാകുന്നു. 16 നാണു വോട്ടെണ്ണൽ. റിട്ടേണിങ് ഓഫിസർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കലക്‌ടറേറ്റു കോൺഫറൻസ് ഹാളിൽ എണ്ണൽ സംബന്ധിച്ചു പരിശീലനം നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കുന്നതിനു ജില്ലാ കലക്ടർ റിട്ടേണിങ് ഓഫിസർമാർക്ക് നിർദേശം നൽകി.

പോസ്റ്റൽ ബാലറ്റുകൾ കൃത്യമായി എത്തിക്കുന്നതിനു ജില്ലയിൽ സംവിധാനം ഒരുക്കി. പോസ്റ്റൽ വകുപ്പിന് ഇതു സംബന്ധിച്ച് നിർദേശം നൽകി. അവധി ദിവസങ്ങളിലും പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കാൻ തപാൽ വകുപ്പ് ആർഎം എസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം രാവിലെ 6 മണി വരെ ലഭിക്കുന്ന തപാ‍ൽ വോട്ടുകൾ ശേഖരിച്ചു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും. കലക്‌ടറേറ്റിൽ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രം വഴി എണ്ണലിന്റെ ട്രയലുകളും ഓൺലൈൻ പരിശീലനവും പുരോഗമിക്കുന്നു.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

∙ ജില്ലയിൽ വോട്ടെണ്ണുന്നത് 16 കേന്ദ്രങ്ങളിലാണ്. ബ്ലോക്ക്, നഗരസഭ തലത്തിൽ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. കേന്ദ്രങ്ങളുടെ വിവരങ്ങൾ ചുവടെ: കൊല്ലം കോർപറേഷൻ– ഗവ. മോഡൽ ബോയ്‌സ് എച്ച് എസ് എസ് തേവള്ളി

ബ്ലോക്ക് പഞ്ചായത്തുകൾ (ബ്രാക്കറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളും)

ഓച്ചിറ: ഗവ. മോഡൽ എച്ച് എസ് എസ് കരുനാഗപ്പള്ളി (ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന, ആലപ്പാട്, തൊടിയൂർ). ശാസ്താംകോട്ട: ഗവ. എച്ച് എസ് എസ് ശാസ്താംകോട്ട (ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക്, പോരുവഴി, കുന്നത്തൂർ, ശൂരനാട് വടക്ക്, മൈനാഗപ്പള്ളി) വെട്ടിക്കവല: ഗവ. മോഡൽ എച്ച് എസ് എസ് വെട്ടിക്കവല (ഉമ്മന്നൂർ, വെട്ടിക്കവല, മേലില, മൈലം, കുളക്കട, പവിത്രേശ്വരം) പത്തനാപുരം: സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പത്തനാപുരം (വിളക്കുടി, തലവൂർ, പിറവന്തൂർ, പട്ടാഴി വടക്കേക്കര, പട്ടാഴി, പത്തനാപുരം) അഞ്ചൽ: ഗവ. എച്ച് എസ് എസ് അഞ്ചൽ വെസ്റ്റ് (കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ, തെന്മല ആര്യങ്കാവ്)

കൊട്ടാരക്കര : ഗവൺമെന്റ് എച്ച് എസ് എസ്, വി എച്ച് എസ് എസ് കൊട്ടാരക്കര (വെളിയം, പൂയപ്പള്ളി, കരീപ്ര, എഴുകോൺ, നെടുവത്തൂർ) ചിറ്റുമല: എം ജി ഡി ബോയ്‌സ് എച്ച് എസ് എസ് കുണ്ടറ (തൃക്കരുവ, പനയം, പെരിനാട്, കുണ്ടറ, പേരയം, കിഴക്കേ കല്ലട, മൺറോത്തുരുത്ത്). ചവറ: ഗവ. എച്ച് എസ് എസ് ശങ്കരമംഗലം (തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന നീണ്ടകര). മുഖത്തല: പേരൂർ മീനാക്ഷി വിലാസം ഗവ വി എച്ച് എസ് എസ് (മയ്യനാട്, ഇളമ്പള്ളൂർ, തൃക്കോവിൽവട്ടം, കൊറ്റങ്കര, നെടുമ്പന). ചടയമംഗലം: എൻ എസ് എസ് കോളജ് നിലമേൽ (ചിതറ, കടയ്ക്കൽ, ചടയമംഗലം, ഇട്ടിവ, വെളിനല്ലൂർ, ഇളമാട്, നിലമേൽ, കുമ്മിൾ) ഇത്തിക്കര: ഗവ. വി എച്ച് എസ് എസ് ചാത്തന്നൂർ (പൂതക്കുളം, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനല്ലൂർ, ചിറക്കര).

നഗരസഭകൾ: 

പരവൂർ: ഗവ. എൽ പി എസ് കോട്ടപ്പുറം, പുനലൂർ: ഗവ. എച്ച് എസ് എസ് പുനലൂർ, കരുനാഗപ്പള്ളി: ഗവ. ടൗൺ എൽ പി എസ് കരുനാഗപ്പള്ളി, കൊട്ടാരക്കര: ഗവ. വി എച്ച് എസ്, ഗേൾസ് എച്ച് എസ് കൊട്ടാരക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com