ADVERTISEMENT

കൊല്ലം ∙ ജില്ലയ്ക്കായി ആദ്യഘട്ടത്തിൽ അനുവദിച്ച 25960 ഡോസ് വാക്സീൻ ഇന്നു കൊല്ലത്തെത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ വാക്സീൻ ഇന്നു കൊല്ലത്തു നിന്നുള്ള സംഘം നേരിട്ടെത്തി കൈപ്പറ്റും. തുടർന്നു പ്രത്യേക ശീതീകരണ സംവിധാനമുള്ള ഇൻസുലേറ്റഡ്  വാഹനത്തിൽ ജില്ലയിലെത്തിക്കുന്ന വാക്സീൻ പ്രധാന സംഭരണ കേന്ദ്രമായ ആശ്രാമത്തെ ജില്ലാ നഴ്സിങ് സ്കൂളിലാണ് ആദ്യഘട്ടത്തിൽ സൂക്ഷിക്കുക.

ഇതിന് ആവശ്യമായ പത്തോളം ഐസ്‌ലൈൻഡ് റഫ്രിജറേറ്ററുകളും ജില്ലയിലെത്തിയിട്ടുണ്ട്. വാക്സീൻ സംഭരണ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വാക്സീൻ കൃത്യമായ മാനദണ്ഡങ്ങളോടെ സംഭരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക, കൃത്യമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ.

2 – 8 ഡിഗ്രി സെൽഷ്യസ് താപനിലയിലാണു വാക്സീൻ സൂക്ഷിക്കുക. 16നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ദിവസം 100 ആരോഗ്യ പ്രവർത്തകർക്കു വീതം കുത്തിവയ്പെടുക്കും. ജില്ലയിലെ പ്രധാന വാക്സീൻ സംഭരണ കേന്ദ്രമായ ജില്ലാ നഴ്സിങ് സ്കൂളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു.ജില്ലയിൽ 9 കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സീൻ നൽകാൻ സജ്ജമാക്കിയിട്ടുള്ളത്.

സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയും  ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തും.  കോവിഡ് വാക്സിനേഷനായി ഇതുവരെ 22,006 പേരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.ശ്രീലത പറഞ്ഞു. 

കോവിഡ്: 528 പേർ കൂടി പോസിറ്റീവ്

കൊല്ലം ∙ ജില്ലയിൽ 528 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലമാണ് 525 പേർക്കും രോഗം ബാധിച്ചത്. കോർപറേഷൻ മേഖലയിൽ 66 പേർ പുതുതായി പോസിറ്റീവായി. 230 പേർ രോഗമുക്തി നേടി. 5889 പേരാണു ചികിത്സയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com