കരുനാഗപ്പള്ളി ∙ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 45 വർഷം തടവിന് കരുനാഗപ്പള്ളി സ്പെഷൽ പോക്സോ കോടതി ജഡ്ജി ശ്രീനാഥ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ശിവപ്രസാദ് ഹാജരായി. പോക്സോ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകളിലാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
വിവിധ വകുപ്പുകളിൽ പിഴയായി ചുമത്തിയ തുകയിൽ നിന്നു 2 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. 2018 ഫെബ്രുവരി 28 നു ചവറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇപ്പോഴത്തെ കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാർ ചവറ സിഐയായിരുന്ന കാലത്താണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.