പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു മുൻപ് പോളിങ് ബൂത്തിലേക്ക്...
Mail This Article
×
ചവറ∙ കന്നിവോട്ട് പാഴാക്കില്ലെന്നുറച്ച് വോട്ട് ചെയ്ത ശേഷമാണ് രഹ്ന വിവാഹത്തിനെത്തിയത്. പന്മന സ്വദേശി രഹ്നയാണ് പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു മുൻപ് പോളിങ് ബൂത്തിലെത്തിയത്. പന്മന പഞ്ചായത്തിൽ ചോല വാർഡിലെ മാറ്റി വച്ച തിരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു.
ചോല കോന്തപ്പുള്ളോട്ടിൽ ഹബീബുള്ളയുടെയും റംലാബീവിയുടെയും മകൾ രഹ്നയും ചവറ മുകുന്ദപുരം കരായിൽ വടക്കതിൽ ഷംസുദ്ദീൻ കുഞ്ഞിന്റെയും ലൈലാബിവിയുടെ മകൻ ഷാനവാസുമാണ് വിവാഹിതരായത്. രാവിലെ വിവാഹ വേദിയിലേക്ക് പോകാനിറങ്ങിയ മണവാട്ടിയും ബന്ധുക്കളും ആണുവേലിൽ ഗവ.യുപി സ്കൂളിലെ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.