ADVERTISEMENT

ചവറ ∙ സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച പന്മന ഗ്രാമപ്പഞ്ചായത്തിലെ 2 വാർഡുകളിലും യുഡിഎഫിനു വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ  യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എ.എം.നൗഫൽ ( മുസ്‌ലിം ലീഗ് ), 13–ാം വാർഡായ ചോലയിൽ അനിൽകുമാർ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്.  ഇരുവാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ രണ്ടാമതെത്തി. നൗഫലിനു 336 വോട്ടും അനിൽകുമാറിനു 71 വോട്ടും ഭൂരിപക്ഷം ലഭിച്ചു.   അഞ്ചാം വാർഡിൽ  ആകെ പോൾ ചെയ്ത വോട്ട് 1710. നൗഫലിനു 1014 വോട്ടും. എൽഡിഎഫ് സ്ഥാനാർഥി ജെ.അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി പൊന്മന ശ്രീകുമാറിനു 18 വോട്ടുകളേ ലഭിച്ചുള്ളൂ. 13–ാം വാർഡിൽ ആകെ പോൾ ചെയ്ത വോട്ട് 1781.  കോൺഗ്രസ് സ്ഥാനാർഥി അനിൽകുമാർ 745 വോട്ടും  സിപിഎം സ്ഥാനാർഥി പരമേശ്വരൻ  674 വോട്ടും നേടിയപ്പോൾ, ബിജെപി സ്ഥാനാർഥി കെ.പങ്കജാക്ഷനു 362 വോട്ടുകളും ലഭിച്ചു. 

 സിപിഎം ഏരിയ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു  പറമ്പിമുക്കിൽ പരാജയപ്പെട്ടഎൽഡിഎഫ് സ്ഥാനാർഥി ജെ.അനിൽ.  3 തവണ പഞ്ചായത്തിലേക്ക്  ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അനിലിന്റെ പരാജയം സിപിഎമ്മിനു കനത്ത പ്രഹരമായി.   ചോല വാർഡിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോയി. മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസിനു ഇവിടെ അട്ടിമറി വിജയം നേടാനായി. നിലവിൽ പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലാണ്. ആകെ സീറ്റ് 23.  കോൺഗ്രസ് 10, ആർഎസ്പി 5, മുസ്‌ലിം ലീഗ് 1, സിപിഎം 3, സിപിഐ 3, സ്വതന്ത്ര 1 എന്നിങ്ങനെയാണു കക്ഷിനില.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com