ADVERTISEMENT
കൊല്ലം ∙ മുണ്ടയ്ക്കൽ പുവർ ഹോം അന്തേവാസികളായ 81 പേരടക്കം 573 പേർക്കു കൂടി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. 566 പേരും സമ്പർക്ക രോഗികളാണ്. 5 ആരോഗ്യപ്രവർത്തകരും ഉറവിടം കണ്ടെത്താത്ത ഒരാളും പട്ടികയിലുണ്ട്. പുവർഹോം അന്തേവാസികൾ അടക്കം 143 പേരാണു കോർപറേഷൻ മേഖലയിൽ കോവിഡ് പോസിറ്റീവായത്. ഇളമാട് 20 പേരും ചവറയിലും തലവൂരിലും പവിത്രേശ്വരത്തും 13 വീതം പേരും ചിറക്കരയിൽ 19 പേരും തൃക്കോവിൽവട്ടത്തും പത്തനാപുരത്തും 14  വീതം പേരും കോവിഡ് ബാധിതരായി. തെക്കുംഭാഗത്ത് സമ്പർക്കം വഴി 17 പേർക്കു കോവിഡ് ബാധിച്ചു. ശൂരനാട് നോർത്ത്, സൗത്ത് മേഖലകളിലായി 28 പേരും  ചികിത്സ തേടി. ആദിച്ചനല്ലൂർ, ആലപ്പാട് സ്വദേശികളാണു കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകർ. 290 പേർ രോഗമുക്തി നേടി. 5475 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com