ADVERTISEMENT

കൊട്ടിയം∙ പതിമൂന്നുകാരനെ ആക്രമിച്ച കേസിൽ സമീപവാസിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ മനോജ് കുമാർ ബഹ്റ(28)യെയാണു കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാത്രി 7.30ന് കൊട്ടിയം ഒറ്റപ്ലാമൂട്ടിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബന്ധുവീട്ടിൽ പോയി മടങ്ങി വന്ന കുട്ടിയെ സമീപവാസി കൂടിയായ മനോജ്കുമാർ റോഡിൽ വച്ച് മർദിക്കുകയും ബലമായി പിടിച്ച് അയാളുടെ വീട്ടിലേക്കു കൊണ്ടു പോകുകയും ചെയ്തു.

കുട്ടി വീടിന്റെ ഗേറ്റ് ഉലച്ചു ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തു. ശബ്ദം കേട്ട് അമ്മ ഒ‍ാടിയെത്തിയപ്പോഴേക്കും പ്രതി കുട്ടിയെ വിട്ട് വീടിനുള്ളിലേക്കു കയറിപ്പോയി. തുടർന്നു അമ്മ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ മനോജ്കുമാറിനെ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. പ്രതിയെ  റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com