ADVERTISEMENT

പത്തനാപുരം ∙ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞദിവസം രാവിലെ 8ന് തുടങ്ങിയ കുരുക്ക് ഉച്ചയോടെയാണ് അഴിഞ്ഞത്. സ്വകാര്യ-കെഎസ്ആർടിസി ബസുകളുടെ സമയക്രമം തെറ്റിയതോടെ യാത്രക്കാരും വലഞ്ഞു. ശക്തമായിട്ടും വാഹനങ്ങൾ വഴിതിരിച്ചു വിടാനോ മറ്റോ പൊലീസ് ശ്രമിക്കാഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

പുനലൂർ-മുവാറ്റുപുഴ റോഡിൽ കല്ലുംകടവ് മുതൽ ചെമ്മാൻ പാലം വരെയും കൊട്ടാരക്കര പാതയിൽ സെന്റ് സ്റ്റീഫൻസ് സ്കൂൾ കുരിശടി വരെയും അടൂർ റോഡിൽ ശാലേംപുരം വരെയും കുരുക്ക് നീണ്ടു. സാധാരണ കുരുക്ക് ശക്തമാകുന്ന ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾ ടൗണിൽ കയറാതെ വൺവേ റോഡ് വഴി തിരിച്ചു വിടാറുണ്ട്. ഇന്നലെ അതും ഉണ്ടായില്ല. വിദ്യാർഥികളും വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോയവരും നന്നേ വലഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com