ADVERTISEMENT

കൊല്ലം ∙ സംസ്ഥാനത്തു 10 റെയിൽവേ മേൽപാലങ്ങളുടെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇരവിപുരം, കരുനാഗപ്പള്ളി– ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ എന്നീ മേൽപാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു. കിഫ്ബിയിൽ നിന്ന് 251.48 കോടി മുതൽ മുടക്കിലാണ് 10 പാലങ്ങൾ നിർമിക്കുന്നത്.  സ്റ്റീൽ കോൺക്രീറ്റ് കോംപസിറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാലങ്ങളിലും രണ്ടു ലൈൻ നടപ്പാത ഉണ്ടാകും.

സംസ്ഥാനത്ത് 25,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു പൊതുമരാമത്ത് രംഗത്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ വർഷം 8381 കിലോമീറ്റർ റോഡുകൾ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ഐസക്, റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ജാഫർ മാലിക് എന്നിവർ പങ്കെടുത്തു. 

ഇരവിപുരത്തു പൊതു സമ്മേളനം ഉദ്ഘാടനവും ശിലാഫലകത്തിന്റെ അനാഛാദനവും എം.നൗഷാദ് എംഎൽഎ നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ, കോർപറേഷൻ കൗൺസിലർമാരായ സവിത ദേവി, പ്രിയദർശൻ, മെഹറുന്നിസ, ഹംസത്ത് ബീവി, കെ.എഫ്.ലിസി എന്നിവർ പ്രസംഗിച്ചു. മാളിയേക്കൽ ഭാഗത്ത് നടന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻ എംഎൽഎ ശിലാഫലക അനാച്ഛാദനം നടത്തി.

നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഉപാധ്യക്ഷ സുനിമോൾ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാമചന്ദ്രൻ, എസ്.സദാശിവൻ, മിനിമോൾ നിസാം, ശ്രീദേവി, മിനി മോഹൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്ത രമേശ്, ഗേളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ, വാർഡ് അംഗങ്ങളായ എ.ബഷീർ  ഉഷാകുമാരി, ആർബിസിഡികെ ജനറൽ മാനേജർ കെ.എഫ്. ലിസി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com