ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത് 4551 പേർ. വാക്സിനേഷന്റെ ആറാം ദിനമായിരുന്ന ഇന്നലെ 898 പേരാണ് കുത്തിവയ്പ് സ്വീകരിച്ചത്. മെഡിക്കൽ കോളജിലെ 2 കേന്ദ്രങ്ങൾ അടക്കം 10 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇന്നലെ ജില്ലയിലുണ്ടായിരുന്നത്. നാളെ മുതൽ ജില്ലയിൽ പ്രവർത്തിക്കുക 14 കേന്ദ്രങ്ങൾ. സിഎച്ച്സി അഞ്ചൽ, സിഎച്ച്സി വെളിനല്ലൂർ, സിഎച്ച്സി പത്തനാപുരം, നായേഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ.

എല്ലാ കേന്ദ്രങ്ങളിലും പ്രതിദിനം 100 പേർക്ക് വീതമാണ് കുത്തിവയ്പ്. കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ വാക്സിനേഷൻ വേഗത്തിലാക്കാമെന്നാണ് പ്രതീക്ഷ. അടുത്തയാഴ്ച മുതൽ വാക്സിനേഷൻ കൂടുതൽ ദിവസങ്ങളിലേക്കും വ്യാപിപ്പിക്കും. ജില്ലയിൽ ഫെബ്രുവരി 11 ന് മുൻപ് വാക്സിനേഷന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്നാണ് നിർദേശം. 11000 പേർക്കാണ് അതിനുള്ളിൽ കുത്തിവയ്പ് എടുക്കേണ്ടത്. കേന്ദ്രങ്ങൾ കൂടുന്നതോടെ ലക്ഷ്യം കൈവരിക്കാനാകുമെന്നും കുത്തിവയ്പ് സ്വീകരിച്ചവർക്കൊന്നും പാർശ്വഫലങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ ആർ.ശ്രീലത പറഞ്ഞു.

684 പേർക്ക് കോവിഡ്

കൊല്ലം∙ ജില്ലയിൽ 684 പേർക്ക് കൂടി കോവിഡ്. 673 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 195 പേർ രോഗമുക്തി നേടി.കരുനാഗപ്പള്ളിയിൽ 31 പേർക്കും കുളക്കടയിൽ 27 പേർക്കും ചാത്തന്നൂരിൽ 26 പേർക്കും കൊട്ടാരക്കരയിൽ 24 പേർക്കും ചവറയിൽ 20 പേർക്കും നെടുവത്തൂരിൽ 17 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനാപുരം, പവിത്രേശ്വരം, പൂതക്കുളം, മൈനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈസ്റ്റ് കല്ലട, കുണ്ടറ എന്നിവിടങ്ങളിലെ രോഗികളുടെ ഉറവിടം വ്യക്തമല്ല. കരുനാഗപ്പള്ളി, തേവലക്കര, തൊടിയൂർ സ്വദേശികളാണ് രോഗബാധിതരായ ആരോഗ്യപ്രവർത്തകർ. നിലവിൽ 5970 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com