ADVERTISEMENT

എഴുകോൺ ∙ ഉറ്റ സുഹൃത്തുക്കൾ, ഒരേ നാട്ടുകാർ, പൊലീസിൽ എസ്ഐ തസ്തികയിൽ എത്തിയത് ഒരുമിച്ച്, ഇപ്പോഴിതാ ഒരേ ദിവസം തന്നെ മൂവർക്കും ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം. എഴുകോൺ അമ്പലത്തുംകാല കല്ലുംപുറം പുത്തൻപുരയ്ക്കൽ എം.എം.ജോസ് (49), ഇടയ്ക്കോട് അജയ്ഭവനിൽ ജി.അജയ്നാഥ് (47), ചീരങ്കാവ് ചിറവിള പടിഞ്ഞാറ്റതിൽ എസ്.ഷെരീഫ് (45) എന്നിവർക്കാണ് ഒരേ ദിവസം തന്നെ സ്ഥാനക്കയറ്റം ലഭിച്ചത്.

2004ൽ ആണ് ഇവർ മൂവരും എസ്ഐമാരായി ആയി സർവീസിൽ എത്തുന്നത്. മൂവരും കൊല്ലം വിജിലൻസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കസേരയിൽ നിന്നാണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ജോസ് ചുമതലയേൽക്കുന്നത്. ഭാര്യ ആലീസ് മാത്യു കരുനാഗപ്പള്ളി അസി.ജില്ലാ ലോട്ടറി ഓഫിസറാണ്. മക്കൾ എംബിബിഎസ് വിദ്യാർഥി ജോയലും എൻജിനീയറിങ് വിദ്യാർഥി ജോയ്സും.

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഷെരീഫിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി ആയാണ് സ്ഥാനക്കയറ്റം. ഭാര്യ: ജാസ്മിൻ. സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് തൻസീനും മുഹമ്മദ് തംഹീസുമാണ് മക്കൾ.

കൊല്ലം വിജിലൻസ് ഇൻസ്പെക്ടർ സ്ഥാനത്തുനിന്ന് എറണാകുളം റൂറൽ ജില്ലയിലെ പുത്തൻകുരിശ് സബ്ഡിവിഷന്റെ ചുമതലയിലേക്കാണ് അജയ്നാഥ് എത്തുന്നത്. മൺറോത്തുരുത്ത് അഗ്രിക്കൾച്ചർ ഓഫിസർ എസ്.സംഗീതയാണ് ഭാര്യ. സ്കൂൾ വിദ്യാർഥികളായ അരുന്ധതിയും അരവിന്ദുമാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT