ADVERTISEMENT

കൊല്ലം ∙ വംശനാശഭീഷണി നേരിടുന്ന വെയ്ൽ ഷാർക് മത്സ്യം അബദ്ധത്തിൽ വലയിൽ കുടുങ്ങി. നീണ്ടകരയിലെ തൊഴിലാളികളുടെ വലയിൽ അബദ്ധത്തിൽ കുടുങ്ങിയതാണെന്നു കരുതുന്നു. ഫിഷറീസ് വകുപ്പ് അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത് പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്തു. 3 മീറ്റർ നീളവും 100 കിലോയോളം തൂക്കവുമുണ്ട്. ഇന്നലെ രാവിലെയാണ് നീണ്ടകര തുറമുഖത്ത് മത്സ്യത്തെ കണ്ടത്.

കോന്നിയിലെ വനം വകുപ്പു ഡോക്ടർ എത്തി പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻ‍ഡ് നാച്വറൽ റിസോഴ്സസ് (ഐയുസിഎൻ), വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന മത്സ്യമാണ് വെയ്ൽ ഷാർക്. അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡേറ്റാ ബുക്കിൽ ഉൾപ്പെട്ടതാണ് ഇവ. തീരക്കടലിലും ആഴക്കടലിലും കാണാം.

ശരാശരി 3.75 മീറ്റർ നീളവും 400 കിലോ ഭാരവും ഉണ്ടാകാറുണ്ട്. ഭക്ഷ്യയോഗ്യമല്ല. വന്യജീവി സംരക്ഷണ നിയമം പട്ടിക ഒന്നിൽ ആണ് ഇന്ത്യ ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോധപൂർവം പിടിക്കുന്നതും വിൽപന നടത്തുന്നതും 3 മുതൽ 7 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതും 10,000 മുതൽ 25,000 രൂപ വരെ പിഴ ചുമത്താവുന്നതുമായ കുറ്റമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com