ADVERTISEMENT

അഞ്ചാം തവണയും  മണ്ഡലത്തിന്റെ നായകനായി കെ.ബി.ഗണേഷ്കുമാർ. കഴിഞ്ഞ തവണത്തേതിൽ നിന്നു ഭൂരിപക്ഷത്തിൽ കുറവുണ്ടെങ്കിലും ജില്ലയിലെ മികച്ച വിജയങ്ങളിലൊന്നായി മാറി പത്തനാപുരത്തേത്. മുന്നണിയിലെ എതിർസ്വരങ്ങളും യുഡിഎഫിന്റെ ശക്തമായ പ്രചാരണവും വികസന പ്രതിഛായ കൊണ്ടു മറികടക്കുന്നതായി വിജയം.

ആകെ പോൾ ചെയ്തതിൽ 67078 വോട്ട് ഗണേഷ്കുമാർ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല 52776 വോട്ട് നേടി. എൻഡിഎ സ്ഥാനാർഥി ജിതിൻദേവ് 12364 വോട്ട് നേടി. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കെ.ബി.ഗണേഷ്കുമാർ ലീഡ് ചെയ്തു.  പത്തനാപുരത്തെ വീട്ടിലിരുന്നാണു വോട്ടെണ്ണൽ ഫലങ്ങൾ അറി‍ഞ്ഞത്. ഭൂരിപക്ഷം പതിനായിരം പിന്നിട്ടതോടെ വീട്ടിലുണ്ടായിരുന്ന നേതാക്കൾ ഫോണിൽ പ്രവർത്തകരെ വിളിച്ചു. 13 റൗണ്ടും പൂർത്തിയായെന്നറിഞ്ഞതോടെ  മധുരവിതരണം നടത്തി. ഭാര്യ ബിന്ദു മേനോനു മധുരം നൽകിയ ഗണേഷ്, അവിടെയുണ്ടായിരുന്ന എൽഡിഎഫ് നേതാക്കളുമായും സന്തോഷം പങ്കു വച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com