52 ദിവസം നീണ്ട നിരോധനം അവസാനിച്ചു; ബോട്ടുകൾ ഇന്നെത്തും, വിൽപനയില്ലെങ്കിലും

 ട്രോളിങ് നിരോധനം കഴിഞ്ഞതോടെ കടലിൽ പോകാൻ കാത്തു കിടക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. ശക്തികുളങ്ങരയിൽ നിന്ന്.                                         ചിത്രം: മനോരമ
ട്രോളിങ് നിരോധനം കഴിഞ്ഞതോടെ കടലിൽ പോകാൻ കാത്തു കിടക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. ശക്തികുളങ്ങരയിൽ നിന്ന്. ചിത്രം: മനോരമ
SHARE

കൊല്ലം ∙ ട്രോളിങ് നിരോധനം അവസാനിച്ചതോടെ  പ്രതീക്ഷകളോടെ ബോട്ടുകൾ കടലിൽ പോയി.  120 കുതിരശക്തിയിൽ താഴെയുള്ള ബോട്ടുകളും വള്ളങ്ങളും ഇന്നു രാവിലെ മടങ്ങി എത്തുമെങ്കിലും സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഹാർബറിൽ വിൽപനയ്ക്ക് അനുമതിയില്ല. നാളെ പുലർച്ചെ മുതൽ വിൽപന ആരംഭിക്കും. 52 ദിവസം നീണ്ട നിരോധനം ഇന്നലെ അർധരാത്രിയാണ് അവസാനിച്ചത്.  വലിയ ബോട്ടുകൾ ഒരാഴ്ച വരെ കഴിഞ്ഞാണു മടങ്ങിയെത്തുക. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത യാനങ്ങളെയും  മത്സ്യത്തൊഴിലാളികളെയും ആണു കടലിൽ പോകാൻ അനുവദിച്ചിട്ടുള്ളത്. വലിയ ബോട്ടുകൾക്കു ഹാർബറിൽ മടങ്ങിയെത്തുന്നതിന്  ഒറ്റ– ഇരട്ട അക്ക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ട്രോളിങ് നിരോധന കാലയളവിലാണു ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർണമായി നടത്താറുണ്ടായിരുന്നത്.  കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കാര്യമായ അറ്റകുറ്റപ്പണി  ഇത്തവണ നടത്തിയിട്ടില്ല. പെയിന്റിങ്ങിന് ഉൾപ്പെടെ ലക്ഷങ്ങളാണ് അറ്റകുറ്റപ്പണിക്കായി ചെലവഴിക്കേണ്ടി വരുന്നത്. മിക്ക ബോട്ടുകളും ഇക്കുറി പുതിയ വല വാങ്ങിയിട്ടില്ല. പഴയ വലയുമായാണു മത്സ്യബന്ധനത്തിനു പോയത്. ഡീസലിന്റെ വിലവർധനയും ആശങ്കയുണ്ടാക്കുന്നു. ഡീസൽ ചെലവ് ഭീമമായി വർധിച്ചതിനാൽ നഷ്ടമുണ്ടാകുമോ എന്ന ആശങ്കയാണു മത്സ്യബന്ധന മേഖലയിലുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഓൾ കേരള ഫിഷിങ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്യാസ് ആവശ്യപ്പെട്ടു. 

 ട്രോളിങ് നിരോധനം കഴിഞ്ഞതോടെ അർധരാത്രി മത്സ്യബന്ധനത്തിനു പോകാൻ ഒരുങ്ങുന്ന ബോട്ടുകൾ. ശക്തികുളങ്ങരയിൽ നിന്നുള്ള കാഴ്ച.                                ചിത്രം: മനോരമ
ട്രോളിങ് നിരോധനം കഴിഞ്ഞതോടെ അർധരാത്രി മത്സ്യബന്ധനത്തിനു പോകാൻ ഒരുങ്ങുന്ന ബോട്ടുകൾ. ശക്തികുളങ്ങരയിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA