ADVERTISEMENT

കൊല്ലം ∙ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.  കൊട്ടിയം സിത്താര ജംക്‌ഷനു സമീപത്തെ വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാളുടെ ഭാര്യയെ ആക്രമിക്കുകയും ചെയ്ത കേസിൽ കുളപ്പാടം പുത്തൻകട ജാബീർ മൻസിലിൽ മുഹമ്മദ് അൻവർ (35), പള്ളിമൺ വെളിച്ചിക്കാല തൗഫീക് മൻസിലിൽ താഹീത് (29),

കുളപ്പാടം ജാബീർ മൻസിലിൽ മുഹമ്മദ് താഹീർ (29) എന്നിവരാണു കൊട്ടിയം പൊലീസിന്റെ പിടിയിലായത്. യുവാവിന്റെ തലയ്ക്കും കൈകളിലും സാരമായി പരുക്കേറ്റിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ എം.സി.ജിംസ്റ്റന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രവീൺ, ഗിരീഷ്, സുജിത്.ജി.നായർ, എഎസ്ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. എല്ലാവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com